മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയ ​ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയാ ഗാന്ധി. ആരോപണവിധേയരായ നേതാക്കൾ ബിജെപിയിൽ എത്തുമ്പോൾ കുറ്റമുക്തരാകുന്നു. വിവരാവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഉൾപ്പെടെയുള്ള യുപിഎ സർക്കാരിന്റെ ഭരണനേട്ടങ്ങൾ സോണിയ ഉയർത്തിക്കാട്ടി.കൽക്കരിപ്പാടം അനുവദിച്ച കേസിൽ സുപ്രീം കോടതി മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണിന്റെ പരാമർശം.

ചരിത്രം മൻമോഹൻ സിങിനെ ബഹുമാനത്തോടെയും കരുണയോടെയും സ്മരിക്കും. 2026 ജൂലൈ 29-ന് കൽക്കരി കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. മൻമോഹൻ സിംഗിനെതിരായ സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് തള്ളിയ വിചാരണ കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഇത് സൂചിപ്പിച്ച് ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. മൻമോഹൻ സിങ്ങിന് എതിരായ നടപടിക്ക് പിന്നിൽ ആർഎസ്എസ് ബിജെപി ഗൂഢാലോചന നടത്തി.

മൻമോഹൻ സിങ്ങിന്റെ സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും റെക്കോർഡ് നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ച രീതിക്ക് തികച്ചും വിരുദ്ധമാണ്, ഇഡി, സിബിഐ പോലുള്ള കുറ്റകൃത്യങ്ങളും അഴിമതിയും അന്വേഷിക്കാൻ രൂപകൽപ്പന ചെയ്ത ഏജൻസികളെ വ്യക്തമായും ഗുരുതരമായും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.സിംഗിനെതിരായ ആക്രമണത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചവരിൽ മോദിയും ഉണ്ടായിരുന്നു എന്നത് യാദൃശ്ചികമല്ലെന്ന് അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *