കൊല്‍ക്കത്ത: കൊൽക്കത്തയിൽ സ്ട്രോങ് റൂമിന് പുറത്ത് തൃണമൂൽ കോൺഗ്രസ് പ്രതിഷേധമെന്ന് റിപ്പോർട്ട്. ഷഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിന് പുറത്താണ് പ്രതിഷേധം. ബിജെപിയുടെ കൊടിവെച്ച കാർ സ്കൂളിലേക്ക് പ്രവേശിച്ചെന്നും, പരിശോധന കൂടാതെ കേന്ദ്രസേന കാർ കടത്തിവിട്ടെന്നും ആരോപിച്ചാണ് പ്രതിഷേധം.
അതേസമയം, ബംഗാളിലെ ഫാല്‍ത മണ്ഡലത്തിലെ 285 ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടത് വ്യാപക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്. മെയ് 21ന് റീപോളിങ് നടത്തി മെയ് 24ന് ഫലം പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.
