ഡല്‍ഹിയിലെ യുവ ജഡ്ജിയുടെ മരണത്തില്‍ പരാതിയുമായി പിതാവ്

ഡല്‍ഹി: യുവ ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി പിതാവ് .

അമന്‍ കുമാര്‍ ജീവനൊടുക്കിയതിനു പിന്നില്‍ ഭാര്യ സ്വാതിയുടെയും ജമ്മുവില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ അവരുടെ സഹോദരി നിഥി മാലിക്കിന്റെയും മോശം പെരുമാറ്റമാണെന്നാണ് അമന്റെ പിതാവിന്റെ അരോപണം .

നിഥിയുടെ നിയന്ത്രണത്തിലായിരുന്നു തന്റെ ഭാര്യയെന്നാണ് അമന്‍ പറഞ്ഞതെന്ന് പിതാവ് പറയുന്നു.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കര്‍കര്‍ദുമ കോടതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ് അമന്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണവിവരം പുറത്തുവരുന്നത്.

ഭാര്യാ സഹോദരന്‍ വിളിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് അകത്തു നിന്ന് കൊളുത്തിട്ട ശുചിമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമനെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *