റോഷന് മാത്യു പ്രധാന വേഷത്തിലെത്തിലെത്തുന്ന ചിത്രം ഉയിരിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്’ എത്തുക. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്’ എത്തുക. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ പ്രൊബേഷന്‍ കാലയളവില്‍ ജോലി ചെയ്യുന്ന സബ് ഇന്‍സ്പെക്ടര്‍ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷന് മാത്യു അവതരിപ്പിക്കുന്നത്.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് ടെലിവിഷന്‍ രംഗത്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനും ഗായകനുമായ നിഖില്‍ കെ. മേനോനും, ‘ഇല വീഴാ പൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേര്‍ന്നാണ്. റോഷനൊപ്പം ബൈജു സന്തോഷ് ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ദിവ്യ എം നായര്‍, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂര്‍ഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ 5 വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.’പൊറിഞ്ചു മറിയം ജോസ്’, ‘ഗരുഡന്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മണികണ്ഠന് അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും, രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഷിബു ചക്രവര്‍ത്തി, സന്തോഷ് വര്‍മ്മ എന്നിവര്‍ക്ക് പുറമെ, മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ വംശപരമ്പരയിലെ നാലാം തലമുറക്കാരന് കൂടിയായ നിരഞ്ജന് ഭാരതിയും ഉമേഷ് പിലിക്കുഡേലുവും യഥാക്രമം ഇവരോടൊപ്പം ചിത്രത്തിന്റെ തമിഴ്-കന്നഡ ഗാനരചയിതാക്കളായി എത്തുന്നു എന്ന പ്രത്യേകതയും ‘ഉയിരി’നുണ്ട്.
