തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിൽ അതൃപ്‍തി പ്രകടിപ്പിച്ച് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ.
മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മുരളീധരൻ പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേത്തിന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗായിരുന്നു വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുത്ത്, ആരോഗ്യം ലീഗിന് നൽകുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുമാണ് മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടത്.
