പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടംപറമ്പത്ത് കിഴക്കേതില്‍ ചുമട്ടുതൊഴിലാളിയായ കൃഷ്ണകുമാറിന്റേയും സുമിഷയുടേയും മകന്‍ യുവാന്‍ ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴുമണിയായിട്ടും കുഞ്ഞ് എഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാല് തൊണ്ടയില്‍ കുടുങ്ങിയതാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
