മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അതിലെ കടല കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നുംപുറം കാരാട്ടാലുങ്ങല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *