പ്രിയദർശിനി പദ്ധതി വൻ വിജയം, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗതാ​ഗത മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ​ഗതാ​ഗത മന്ത്രി സി പി ജോൺ. കഴിഞ്ഞ ഒരു മാസം 3.81 കോടി സർവീസുകൾ നടത്തിയെന്നും സ്ത്രീ യാത്രക്കാരുടെ എണ്ണം ഒരു ദിവസം 12 ലക്ഷമായി ഉയർന്നെന്നും മന്ത്രി പറഞ്ഞു. നേരത്തെ അഞ്ചര ലക്ഷമായിരുന്നു സ്ത്രീ യാത്രക്കാരുടെ എണ്ണം. ടൂറിസം രംഗത്തും നേട്ടമുണ്ടായി. ഗവി, പൊന്മുടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലും സന്ദർശകർ വർധിച്ചു. മലക്കാപ്പാറയിൽ 48 ശതമാനം സന്ദർശകർ കൂടിയെന്നും സി പി ജോൺ കൂട്ടിച്ചേർത്തു. പ്രിയദർശിനി മൂലം മാസം 60 കോടി രൂപയാണ് റവന്യൂ നഷ്ടം. ബജറ്റിൽ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിൽ അധികാര വികേന്ദ്രീകരണം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു. എല്ലാ ഡിപ്പോകളിലും എംഎൽഎമാർ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. 149 എന്ന നമ്പറിൽ കോൾ സെന്റർ തുടങ്ങി. മൂന്ന് മാസത്തിൽ ഒരിക്കൽ ജീവനക്കാർക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ ബഹുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വേളി മുതൽ പാർവതി പുത്തനാർ വരെ പാസ്സഞ്ചർ സർവീസ് തുടങ്ങുമെന്ന് അറിയിച്ച സി പി ജോൺ, വാഹന അപകട ചികിത്സക്കുള്ള പി എം റാഹത് പദ്ധതിയുടെ ടെസ്റ്റ്‌ റൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചുവെന്നും കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭ​ഗമായി ഒന്നര ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കും. പദ്ധതി സഹയത്തിനായി ആശുപത്രികളിൽ സർക്കാർ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News