ജിദ്ദയിൽ വേൾഡ് മലയാളി ഫെഡറേഷൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. “Paint the Planet Green!” എന്ന പ്രമേയത്തിലായിരുന്നു പരിപാടി. മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. കലയിലൂടെ പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവും പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. ജൂനിയേഴ്സ് വിഭാഗത്തിൽ തബസ്സും സർക്കറിനായിരുന്നു ഒന്നാം സ്ഥാനം. ഇൻഷ പി. എം, സുബിൽ, നെത്താനിയ ജിനിൽ ജേക്കബ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. സീനിയേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് റെയ്ഹാൻ ഉദയനാണ്. വഫ സലിം, പാർവതി നായർ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായത്. മത്സരത്തിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *