പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. തൽക്കാലം പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിവാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഐഎം പദവി ഏറ്റെടുത്തേക്കില്ല. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ തൽക്കാലം വേണ്ടെന്ന് വെയ്ക്കാൻ സിപിഐഎം ആലോചിക്കുന്നത്.

സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ പുതിയ ഫോർമുല സിപിഐക്ക് മുന്നിൽ വെയ്ക്കാനാണ് സിപിഐഎം നീക്കം. പുതിയ നിർദ്ദേശം സിപിഐ അം​ഗീകരിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നാണ് സിപിഐഎം നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ ഉപനേതൃപദവി കിട്ടിയേ തീരു എന്ന നിലപാടിലാണ് സിപിഐ. ഏറ്റവും ഒടുവിൽ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ബിനോയ് വിശ്വം ഈ നിലപാട് തന്നെയാണ് ആവർത്തിച്ച് വ്യക്തമാക്കിയത്.

എല്‍ഡിഎഫ് നേതൃത്വം സിപിഐഎമ്മിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതില്‍ വിയോജിപ്പുളളതുകൊണ്ടാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ തീരുമാനിച്ചത്. മുന്നണിയ്ക്ക് കൂട്ടായ നേതൃത്വം വേണമെന്നാണ് സിപിഐ നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ടാലും അതുതന്നെയാകും ഫലം. ഈ സാഹചര്യത്തില്‍ സിപിഐ വഴങ്ങുമോ എന്നതാണ് ചോദ്യം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News