വീടിന് തീപിടിച്ചുണ്ടായ അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സി​ഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണതാണ് തീപിടിച്ചതിന് കാരണമെന്നാണ് നി​ഗമനം. മൺവിള പോട്ടൂർ സ്വദേശി സുജിത്ത് (38) എന്ന യുവാവാണ് മരിച്ചത്. ഇരുനില വീട്ടിലാണ് സുജിത് താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലാണ് സുജിത്തും ഭാര്യയും മകളും താമസിച്ചത്. താഴത്തെ നിലയിലുള്ളത് അമ്മയും സഹോദരനുമാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് തീപിടുത്തമുണ്ടായത്. സി​ഗററ്റ് കത്തിച്ചപ്പോൾ കൊള്ളിയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് വരാൻ ഒരു വഴി മാത്രമേയുള്ളൂ. അതിനാൽ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു. രക്ഷപ്പെടാൻ സുജിത് ബാത്റൂമിൽ കയറി കതകടച്ചെന്നും അതിൽ കുടുങ്ങിപ്പോയി എന്നുമാണ് ലഭ്യമാകുന്ന വിവരം.

ശേഷം കഴക്കൂട്ടത്ത് നിന്ന് അ​ഗ്നിശമന സേനയെത്തിയാണ് തീയണച്ചതും സുജിത്തിനെ ആശുപത്രിയിലെത്തിച്ചതും. ചികിത്സയിലിരിക്കേയാണ് സുജിത്തിന്റെ മരണം. അതേ സമയം സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. ഒരു കൊള്ളിയിലെ തീയിൽ‌ നിന്നും വീടിന്റെ നില മുഴുവൻ കത്തിനശിച്ചതിലാണ് ദുരൂഹത നിലനിൽക്കുന്നത്. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News