വിനോദയാത്രയ്ക്കായി ബാങ്കോക്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: വിനോദയാത്രയ്ക്കായി ബാങ്കോങ്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്.

യുകെയിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനാണ് തായ്‌ലൻഡിൽ പോയത്. ഇന്നലെ രാത്രിയോടെയാണ് പ്രജിത്ത് മരിച്ച വിവരം തായ്‌ലൻഡ് അധികൃതർ എടത്വ പൊലീസിനെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല. പ്രജിത് പുഷ്പാംഗദൻ ഒറ്റയ്ക്കായിരുന്നു തായ്‌ലൻഡിലേക്ക് യാത്ര പോയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *