‘ക്ലേഫെയ്സി’ൻ്റെ ട്രെയിലര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡിസി സ്റ്റുഡിയോസിന്റെ ‘ക്ലേഫെയ്സി’ന്റെ ട്രെയിലര്‍ പുറത്ത്. ടോം റൈസ് ഹാരിസാണ് നായകനായി എത്തുന്നത്. ബാറ്റ്മാൻ കോമിക് സീരീസിലെ വില്ലനായ ക്ലേഫെയ്സിന്റെ പ്രതികാര കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ‍. ജെയിംസ് വാറ്റ്കിൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും. വാർണർ ബ്രദേഴ്സ് പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

നവോമി ആക്കി, ഡേവിഡ് ഡെൻസിക്, മാക്സ് മിംഗേല, എഡ്ഡി മാർസൺ എന്നിവർക്കൊപ്പം നാൻസി കരോൾ, ജോഷ്വാ ജെയിംസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാറ്റ്മാന്റെ വില്ലനായ ക്ലേഫെയ്സിനെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സാധാരണ സൂപ്പർ ഹീറോ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബോഡി ഹൊറർ ചിത്രമായാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. നേരത്തെ ഡിസി കോമിക്സിന്റെ ഭാഗമായി പുറത്തുവന്ന സൂപ്പർഗേൾ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ വെറും 115 മില്യൺ മാത്രമാണ് നേടിയത്. 170 മില്യൺ ചെലവഴിച്ച് ഷൂട്ട് ചെയ്ത, 120 മില്യൺ ചെലവഴിച്ച് മാർക്കറ്റ് ചെയ്ത സൂപ്പർഗേൾ വലിയ നഷ്ടമാണ് നിർമാതാക്കൾക്ക് സമ്മാനിച്ചത്. വൻ ഹൈപ്പിലെത്തിയ ജെയിംസ് ഗണ്ണിന്റെ സൂപ്പർമാൻ പോലും ബോക്‌സ് ഓഫീസിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സൂപ്പർഗേൾ കൂടി പരാജയപ്പെട്ടതോടെ അടുത്തെങ്ങും ഡിസി തിരിച്ചുവരാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ. ഇനി പുറത്തിറങ്ങാനുള്ള ക്ലേഫെയ്സിലാണ് ഡിസി ആരാധകർ എല്ലാം പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News