ഒമാനിലെ പ്രവാസി പ്രമുഖൻ അശ്വിൻ പുരേച്ച നിര്യാതനായി

സലാല: പ്രവാസി പൗരപ്രമുഖനും ഐമൻ ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന അശ്വിൻ പുരേച്ച (70 ) നിര്യാതനായി. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, ഗുജറാത്തി വിങ് എന്നിവയിലും പങ്കാളിത്തം വഹിച്ചിരുന്നു. കോഴിക്കോട് എയർപോർട്ടിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

ഗുജറാത്തിലെ കച്ച് സ്വദേശിയായ ഇദ്ദേഹം പൂനെയിലാണ് സ്ഥിരതാമസം. 1978 മുതൽ സലാലയിൽ പ്രവാസിയാണ്. ഭാര്യ ഹീന. കുടുംബം സലാലയിലാണുള്ളത്. രണ്ട് മക്കൾ ദുബൈയിലുമാണ്.മൃതദേഹം പൂനെയിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസികളുടെ പൊതു ആവശ്യങ്ങളിൽ മുന്നിലുണ്ടായിരുന്ന അശ്വിൻ പുരേച്ചയുടെ നിര്യാണത്തിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *