കണ്ണൂർ : തലശ്ശേരി പാനൂർ ചമ്പാട് സ്വദേശിയായ വിദ്യാർഥി കർണാടകയിലെ മാണ്ഡ്യയിൽ മരിച്ചു. ചമ്പാട് പി.എം. മുക്കിലെ തയ്യുള്ളതിൽ ഹസൻ–നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ (19) ആണ് മരിച്ചത്. മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫഹദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിതാവ് ഹസൻ മാണ്ഡ്യ ടൗണിൽ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. സഹോദരി ഷിറാന.
മാണ്ഡ്യ–മൈസൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് പൊന്ന്യം പാലം പുഴക്കൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Post Views: 63



