തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയുമാണ് വെള്ളാണിക്കൽ പാറയുടെ താഴെയായി ആളൊഴിഞ്ഞ സ്ഥലത്ത് റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓരോ കൈകളും തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോ എന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. പാറമുകളിൽ സന്ദർശനത്തിനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ റോഡിൽ എത്തി മറ്റ് യാത്രക്കാരെ വിവരം അറിയിച്ചു. പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തുടർ നടപടികൾ നടന്നു വരുന്നു.
Related Posts
ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തൃശ്ശൂർ: വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. കളപ്പുരക്കൽ…
നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു
ബംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ്…
മൂവാറ്റുപുഴയിലെ കൂട്ടമരണം; കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത്…
