മലപ്പുറം ജില്ല ലീ​ഗിന്റെ കുത്തകയല്ല: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറിയെന്നും അതിൽ ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടും മുസ്ലിങ്ങളോടുമുള്ള വിമർശനമാക്കി മാറ്റുന്നുവെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ.

ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ പലപ്പോഴും അത്തരത്തിൽ ഉള്ളതാണ്. എല്ലാ വിഭാഗം ആളുകളുടേതുമാണ് മലപ്പുറം. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശികൾ ആവേണ്ടതില്ലെന്നും വിപി അനിൽ പറഞ്ഞു

വെള്ളാപ്പള്ളി പറഞ്ഞ എല്ലാ കാര്യങ്ങളിലും യോജിപ്പില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തോട് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടാവും. അധികാരം പിടിക്കാൻ ലീഗ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്.

ലീഗിൻറെ ജമാഅത്ത് ബന്ധം അതുകൊണ്ടാണ്. ലീഗിന്റെ നിലപാട് മാറ്റത്തിനെതിരെ ഇടതുപക്ഷം മാത്രമല്ല, മുസ്ലിം മതപണ്ഡിതർ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും വിപി അനിൽ കൂട്ടിച്ചേർത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News