എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസ്: ഉദ്യോഗസ്ഥരോട് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം. അഡീഷൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോട് ആണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.

കെ ആർ ജ്യോതിലാലിനോടും ശർമ്മിള മേരി ജോസഫിനോടും കോടതി അലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇരുവരും മറ്റ് ചില ഉദ്യോഗസ്ഥരും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സർക്കാരിന്റെ മറുപടി അറിയാൻ ഇതല്ലാതെ മറ്റ് മാർഗ്ഗം ഇല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാകാത്തതിന് ആണ് കേരള ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News