സൂര്യകുമാർ യാദവിന് തിരിച്ചടി; രഞ്ജി ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല

ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കപ്പെട്ട മുൻനായകൻ സൂര്യകുമാർ യാദ​വിന് മറ്റൊരു തിരിച്ചടി കൂടി. രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള മുംബൈ ടീമിലേക്കും 36കാരനെ പരി​ഗണിച്ചില്ല. ചണ്ഡീ​ഗഢിനെതിരായ ആദ്യ രഞ്ജി പോരിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകന്റെ പേര് ഇല്ല. രഞ്ജി കളിക്കാനുള്ള ആ​ഗ്രഹം താരം അറിയിച്ചിരുന്നു.

സെലക്ഷനു ലഭ്യമാണെന്ന വിവരവും അദ്ദേഹം നൽകിയിരുന്നു. എന്നാൽ മുംബൈ അധികൃതർ താരത്തെ പരി​ഗണിച്ചില്ല. ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ സൂര്യകുമാർ യാ​ദവിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി ഇന്ത്യ ശ്രേയസ് അയ്യരെ ടി20 നായകനാക്കിയിരുന്നു.
ലോകകപ്പിനു ശേഷം സൂര്യക്ക് ഇന്ത്യൻ ടീമിലും ഇടം കിട്ടിയിരുന്നില്ല. കൂടുതൽ റെഡ് ബോൾ ക്രിക്കറ്റ് കളിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ നിൽക്കെയാണ് മുംബൈ ടീമിലേക്ക് താരത്തെ പരി​ഗണിക്കാതെ തഴഞ്ഞത്.

19കാരനായ ആയുഷ് മാത്രയെ വൈസ് ക്യാപ്റ്റനാക്കിയതാണ് മറ്റൊ നീക്കം. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ മാത്രം പരിചയമുള്ള മാത്രെയെ ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീട ജയത്തിലേക്ക് നയിച്ച മികവിന്റെ അടിസ്ഥാനത്തിൽ ഭാവി ക്യാപ്റ്റനാക്കാനാണ് പദ്ധതി.സിദ്ധേഷ് ലാ‍ഡാണ് ടീമിന്റെ നായകൻ. ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർഫറാസ് ഖാനും ടീമിൽ ഇടം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *