വിനീത് ശ്രീനിവാസന്റെ ‘ചടങ്ങ്’ ഷൂട്ടിങ് പൂർത്തിയായി

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ‘ചടങ്ങി’ന്റെ ചിത്രീകരണം പൂർത്തിയായി, അഭിജിത് സര്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ വിവിധ തലമുറകളിലെ ശ്രദ്ധേയ താരങ്ങളാണ് അണിനിരക്കുന്നത്. വിനീതിനൊപ്പം സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അഭിജിത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, ഡെൽറ്റ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിബിൻ അശോകാണ് സംഗീതം ഒരുക്കുന്നത്. ഹലോ റഷാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കണ്ണൻ മോഹനാണ് എഡിറ്റിംഗ്.

കലൈ കിംഗ്സണാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ തുടർഘട്ട ജോലികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. റിലീസ് തീയതിയും മറ്റ് വിശേഷങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ. വ്യത്യസ്ത തലമുറകളിലെ താരങ്ങൾ ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *