ജോഷി-ജോജു ജോർജ് കൂട്ടുകെട്ടിൽ ‘കനാൻദേശം’ ഒരുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും നടൻ ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കനാൻദേശം’ ഒരുങ്ങുന്നു. ഇത് നിന്റെ ഭൂമി നിന്റെ ആകാശം എന്ന പവർഫുൾ ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ജോഷി മാജിക് ‘കനാൻദേശ’ത്തിലൂടെ വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തീയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ ലെവൽ എന്റർടൈനർ ആയിരിക്കും എന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

കോക്ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ആഖ്യാന ശൈലി തന്നെ തിരുത്തിക്കുറിച്ച അനൂപ് മേനോൻ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഓഗസ്റ്റിൽ ആരംഭിക്കും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News