റാന്നിയിൽ മൂന്ന് വയസ്സുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: ഷോക്കേറ്റ് മൂന്നു വയസ്സുകാരി മരിച്ചു. റാന്നി വയലത്തലയിൽ സ്വദേശിനി അവന്തികയാണ് മരിച്ചത്. ബിനോയി – സാന്ദ്ര ദമ്പതികളുടെ മകളാണ്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ വളരെ വേഗം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

അമ്മ കുളിക്കാൻ കയറിയപ്പോൾ അവന്തിക വീട്ടിൽ കളിക്കുകയായിരുന്നു. അതിനിടെയാണ് അവന്തികയ്ക്ക് ഷോക്കേറ്റത്. അമ്മ കുളിച്ചു വന്നപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ തൊട്ടപ്പോൾ അമ്മയ്ക്കും ഷോക്കേറ്റു. എങ്ങനെയാണ് ഷോക്കേറ്റതെന്ന് അന്വേഷിക്കാൻ റാന്നി പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *