Category: death

ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈക്കടുത്ത് അഡയാറില്‍ ആണ് കൊലപാതകം നടന്നത്. തമിഴ്നാട് പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ണന്‍ ആണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ വിട്ടാണ് കണ്ണന്‍ ടിവികെയില്‍ സജീവമായത്. ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരം എന്നാണ് നിഗമനം. 2009-ലെ ശിവ കൊലപാതകത്തില്‍ കണ്ണന് പങ്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസിന്റെ ബി കാറ്റഗറി ക്രിമിനല്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെട്ട ആളാണ് കൊല്ലപ്പെട്ട കണ്ണന്‍. 2009-ല്‍ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു […]
Read more

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ആണ് ഇളംകാട് സ്വദേശി ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിൽ എത്തിയത്. തുടർന്ന രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിനു ശേഷം കട്ടിലിൽ കിടന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര കൊണ്ട് തലക്ക് കുത്തിയാണ് കൊലപ്പെടുത്തിയത്. ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്ററിലധികം […]
Read more

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങൾക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്ക് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പുതൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Read more

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ (47) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഏ. സംസ്ക്കാരം വൈകീട്ട് കാട്ടക്കടയിൽ നടക്കും.
Read more

നൊബേല്‍ ജേതാവ്, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ അന്തരിച്ചു

ടോക്യോ: വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ (90) അന്തരിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ അലന്‍ ഹീഗര്‍, അലന്‍ മക്ഡയര്‍മിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിറകോവയ്ക്ക് നൊബേല്‍ ലഭിച്ചത്. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓ​ഗസ്റ്റ് 24നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇപ്പോഴാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്.സാധാരണയായി വൈദ്യുതി കടത്തിവിടില്ലെന്നു കരുതിയിരുന്ന പ്ലാസ്റ്റിക്കിനും വൈദ്യുതി ചാലകമാകാന്‍ കഴിയുമെന്നു ഇവരുടെ കണ്ടെത്തല്‍ തെളിയിച്ചു. ഈ കണ്ടെത്തല്‍ ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു […]
Read more

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തിരുവനന്തപുരം: മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യുഡിഎഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എംഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ […]
Read more

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒരാൾ മണ്ണഞ്ചേരി സ്വദേശിയാണ്. ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തത […]
Read more

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തി; അസമിൽ അധ്യാപകൻ അറസ്റ്റിൽ

ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ വെട്ടിക്കൊലപ്പെടുത്തി. പ്രതിയായ ഫിറോസ് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ജോനായിയിലെ തേലാം ബസാർ പ്രദേശത്താണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ഫിറോസ് അലി കുടുംബാംഗങ്ങളായ നാല് പേരെയും കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫിറോസിന്‍റെ ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (8), റിജിക (5) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് […]
Read more

കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ രാത്രി 12-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.തബലിസ്റ്റു കൂടിയാണ്. പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുമ്പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മാപ്പിളപ്പാട്ട് ഗാനശാഖയില്‍ മൂവായിരത്തിലധികം അനശ്വര ഗാനങ്ങള്‍ അബൂബക്കര്‍ സമ്മാനിച്ചിട്ടുണ്ട്. യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്. സുജാത, എംജി […]
Read more

കട്ടിലിൽ നിന്ന് വീണ രോ​ഗി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. സേഫ്റ്റി റെയിലുള്ള കട്ടിൽ നൽകിയില്ലെന്നും തുടര്‍ചികിത്സയിൽ അനാസ്ഥയെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാൽ അനാസ്ഥയുണ്ടായിട്ടില്ലെന്നും സേഫ്റ്റിറയിലുള്ള കട്ടിൽ ഒഴിവുണ്ടായിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകിയിരുന്നു. മരണകാരണം കണ്ടെത്താൻ പോസ്മോർട്ടം നടത്തുകയാണ്. മൂന്ന് മാസം മുൻപ് മെഡിക്കല്‍ കോളേജില്‍ കട്ടില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സിയിലിരിക്കെ […]
Read more

Recent News