Category: death

വിവാഹാഭ്യാർത്ഥന നിരസിച്ചു, കാമുകനുമായുള്ള വീഡിയോകോളിനിടെ യുവതി ജീവനൊടുക്കി

നാ​ഗ്പൂർ: നാഗ്പൂരിൽ കാമുകനെ വീഡിയോകോളിൽ നിർത്തി ജീവനൊടുക്കി യുവതി. യുവാവ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. അമരാവതി സ്വദേശിയായ 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 23കാരിയായ യുവതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ഏകദേശം പത്ത് വർഷത്തോളം യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. യുവാവ് യുവതിയുടെ വീട്ടിലെത്തി വിവാ​ഹം ആലോചിക്കുകയും വീട്ടുകാർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാവിന്റെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. എന്നാൽ ഇക്കാര്യം പെൺകുട്ടിയോട് ഇയാൾ ഇക്കാര്യം മറച്ചുവെച്ചു. എന്നാൽ വിവാഹത്തിന് നിർബന്ധിച്ച പെൺകുട്ടിയോട് […]
Read more

പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചർ ജീവനൊടുക്കി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കൽ ബാലന്റെ മകൾ മഞ്ജുഷ (41) ആണ് മരിച്ചത്. ഫാക്ടറിക്ക് 500 മീറ്റർ അകലെയുള്ള വൈദ്യുത ടവറിലാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ മരണത്തിന് ഉത്തരവാദികൾ ഫാക്ടറിയിലെ മൂന്ന് പേരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മൂന്ന് വർഷം മുൻപ് ജോലിക്കിടെ സോളാർ വേലിയിൽ നിന്ന് ശക്തമായ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മഞ്ജുഷ ഫാക്ടറി […]
Read more

ബൈക്കപകടത്തില്‍ കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരണപ്പെട്ടത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുക ആയിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് […]
Read more

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിൻ്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ […]
Read more

നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് നാലര വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ സംഭവത്തിൽ വഴിത്തിരിവ്. കിണറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കുട്ടി കിണറിന്റെ ആൾമറയ്ക്ക് മുകളിൽ കയറി നിൽക്കുന്നതും വീഴുന്നതുമാണ് ദൃശ്യങ്ങളിൽ. അബദ്ധത്തിൽ കുട്ടി കാൽ തന്നെ വീണതാണെന്നാണ് നിലവിലെ നിഗമനം.സംഭവത്തിൽ ബാലരാമപുരം പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശത്തിന് സമീപത്തായുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ കുഞ്ഞ് കിണർ നിൽക്കുന്ന […]
Read more

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനും കേരളത്തിലെ ആധുനിക ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു. ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി എന്ന നിലയിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. 1970കളുടെ അവസാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് ഹൃദ്രോഗ നിർണ്ണയം നടത്തുകയും ചെയ്ത മുൻനിര വിദഗ്ദ്ധരിൽ ഒരാളായിരുന്നു പ്രൊഫ. ഡോ. ജി. വിജയരാഘവൻ. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി […]
Read more

കൊല്ലം സ്വദേശികളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി: സംഭവം അങ്കമാലിയിൽ

കൊച്ചി: അങ്കമാലിയിൽ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ച നിലയിൽ. കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദശി വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശ്ശൂർ ഭാ​ഗത്തേക്ക് പോയ ട്രെയിനിടിച്ചാണ് ഇവരുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇവർ ബന്ധുക്കളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read more

നിഥാരി കൊലക്കേസിൽ സുപ്രീം കോടതി വെറുതെവിട്ട സുരേന്ദ്ര കോലി ജീവനൊടുക്കിയ നിലയിൽ

ലക്നൗ: നിഥാരി കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. നിഥാരി കേസുകളിൽ സുപ്രീംകോടതി കോലിയെ വെറുതെവിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
Read more

വിഷമദ്യം കഴിച്ച് 9 മരണം; നാഗാലാന്‍റില്‍ 7 ജില്ലകളില്‍ റെഡ് അലേർട്ട്

‍ഡൽഹി : നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 9 പേർ മരിച്ച സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ്ങിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന […]
Read more

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ്യൂണിയൻ നേതാവുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. സിപി എം സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മണലൂർ മണ്ഡലത്തിെൽ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലായിരുന്നു ജനനം. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം 1971ൽ പാർട്ടി അംഗമായി. പാലുവായ് […]
Read more

Recent News