ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ (എസ്പിഒ) മരിച്ച നിലയിൽ കണ്ടെത്തി. പതിവ് പട്രോളിങ്ങിനായി പോയ ഉദ്യോഗസ്ഥരെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
എന്നാൽ ലഭ്യമായ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇരുവരുടെയും മൃതദേഹങ്ങളിൽ വെടിയേറ്റ പാടുകളുണ്ട്. സർവീസ് ആയുധങ്ങളും കാണാതായിട്ടുണ്ട്. സംഭവത്തിൽ ഭീകരാക്രമണ സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്
മരിച്ച ഉദ്യോഗസ്ഥർ റഷ്പാൽ കുമാർ (45), ബാബി ചന്ദ് (57) എന്നിവരാണെന്നാണ് റിപ്പോർട്ട്. കിഷ്ത്വാറിലെ ദച്ചൻ മേഖലയിലെ കിയാർ ഗ്രാമത്തിൽ നിന്നുള്ള ഇരുവരും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.
Post Views: 9



