കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ചുമതലകൾ പുനഃക്രമീകരിച്ചു. ഇതിന്റെ ഭാഗമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ദേവസ്വം ബഞ്ചിന്റെ അധ്യക്ഷനായി നിയമിച്ചു. ദേവസ്വം ബോർഡുകളുമായി ബന്ധപ്പെട്ട കേസുകളും വിഷയങ്ങളും ഇനി അദ്ദേഹത്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും.
എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പുതിയ ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലവിലെ ബെഞ്ച് തന്നെ പരിഗണിക്കും. സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് നിലവിലെ ബെഞ്ചാണ്. അതിനാൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ കേസിന്റെ മേൽനോട്ടം നിലവിലെ ബെഞ്ചിൽ തന്നെ തുടരും.
Post Views: 17



