വിജയപുര വെടിവയ്പ്പ് കൊലപാതകം: മുഖ്യപ്രതിയെ വെടിവച്ച് കീഴടക്കി പൊലീസ്; നാല് പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്ത സമീർ മുല്ലയെയാണ് പൊലീസ് കാലിൽ വെടിവച്ച് പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിക്കുനേരെ വെടിയുതിർത്തതെന്നാണ് വിശദീകരണം. കേസിൽ ഇതുവരെ നാല് പ്രതികൾ പിടിയിലായിട്ടുണ്ട്.

വിജയപുരയിലെ മുണ്ടേവാടി ആശുപത്രിക്ക് മുന്നിലാണ് പ്രാദേശിക ഗുണ്ടാ നേതാവായ യാസീൻ സുബൈറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. പ്രതികൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയ പൊലീസ് സംഘം സമീർ മുല്ലയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കീഴടങ്ങാൻ തയ്യാറാകാതെ നാടൻ തോക്കുപയോഗിച്ച് പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് പ്രത്യാക്രമണം നടത്തിയത്.

സമീർ മുല്ലയുടെ വലതുകാലിൽ മുട്ടിന് താഴെയാണ് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ വെടിവയ്പ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. സമീർ മുല്ലയെയും പരിക്കേറ്റ പൊലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

യാസീൻ സുബൈറിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മതപരമായ ആഘോഷത്തിനിടെ പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യാസീനും സുഹൃത്തുക്കളും സമീർ മുല്ലയെ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ സമീർ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യയെ ആശുപത്രിയിൽ കാണിച്ചശേഷം മടങ്ങുന്നതിനിടെയാണ് യാസീൻ സുബൈറിന് നേരെ ആക്രമണമുണ്ടായത്. പ്രതികൾ മൂന്നു തവണ വെടിയുതിർത്തതായാണ് പൊലീസ് കണ്ടെത്തൽ. ഭാര്യയുടെ കൺമുന്നിൽ വച്ചാണ് വെടിയേറ്റ യാസീൻ നിലത്തുവീണ് മരിച്ചത്.

സംഭവത്തെ തുടർന്ന് വിജയപുരയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒളിവിലുള്ള രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News