പണപ്പെരുപ്പ ഭീഷണി; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്നതിനിടെ റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപ്പോ നിരക്ക് 5.50 ശതമാനമാക്കി. 2023 ഫെബ്രുവരിക്ക് ശേഷം ആർബിഐ ആദ്യമായാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. പണപ്പെരുപ്പം, ഉയർന്ന ക്രൂഡ് ഓയിൽ വില, ആഗോള പലിശനിരക്കിലെ മാറ്റങ്ങൾ എന്നിവയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഇതോടൊപ്പം ആർബിഐയുടെ നയനിലപാട് ‘ന്യൂട്രൽ’ എന്നതിൽ നിന്ന് ‘കാലിബ്രേറ്റഡ് ടൈറ്റനിങ്’ എന്നതിലേക്കും മാറ്റി.

2026-27 സാമ്പത്തിക വർഷത്തെ റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം 5 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായും ഉയർത്തി. അതേസമയം സാമ്പത്തിക വളർച്ചയിൽ ആർബിഐക്ക് പ്രതീക്ഷ തുടരുകയാണ്. ജിഡിപി വളർച്ചാ പ്രവചനം 6.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

റിപ്പോ നിരക്ക് ഉയരുന്നതോടെ ബാങ്കുകളിൽ നിന്നുള്ള വായ്പകളുടെ പലിശനിരക്കിലും വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇഎംഐ ഉയരാൻ ഇത് കാരണമാകാം. മറുവശത്ത്, നിക്ഷേപങ്ങളുടെ പലിശനിരക്കിൽ വർധനയുണ്ടാകാനുള്ള സാധ്യത നിക്ഷേപകർക്ക് ആശ്വാസം നൽകും.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News