ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ചരിത്ര നേട്ടം നേടി പെൺകുട്ടികൾ. പതിനായിരത്തിലധികം പെൺകുട്ടികളാണ് ഇത്തവണ ഐ.ഐ.ടി കട്ട് ഓഫ് മാർക്ക് മറിടകന്ന് പ്രവേശനത്തിന് അർഹത നേടിയത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഐ.ഐ.ടി റൂർക്കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇത്തവണ പരീക്ഷ എഴുതിയവരിൽ ആകെ 56,880 വിദ്യാർത്ഥികളാണ് ഐ.ഐ.ടി പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതിൽ 10,107 പേർ പെൺകുട്ടികളാണ്. ശാസ്ത്ര-സാങ്കേതിക- എഞ്ചിനീയറിങ് (STEM) മേഖലകളിലേക്ക് കൂടുതൽ യുവതികൾ കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് ഐ.ഐ.ടി റൂർക്കി വിലയിരുത്തി. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ലിംഗസമത്വത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Views: 3



