Category: Global

FZ1073 വിമാനം; ‘10-7-3’ ബന്ധമെന്ന വാദവുമായി സോഷ്യൽ മീഡിയ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം FZ1073-ൽ കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ നമ്പറിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ പുതിയ സിദ്ധാന്തം പ്രചരിക്കുന്നു. FZ1073 എന്ന നമ്പർ 10-7-3 എന്ന രീതിയിൽ വായിച്ചാണ് ചിലർ ഒക്ടോബർ 7-നും 2023ലെ ഹമാസ് ആക്രമണത്തിന്റെ മൂന്നാം വാർഷികത്തിനും ബന്ധമുണ്ടെന്ന് വാദിക്കുന്നത്. ഒക്ടോബർ 7ന്റെ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിമാനത്തിൽ സംഭവമുണ്ടായതെന്നതും ഈ വാദത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിമാനത്തിന്റെ നമ്പർ മനഃപൂർവം തിരഞ്ഞെടുത്തതാണെന്നോ […]
Read more

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ; ദുബായ്–ലണ്ടൻ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറക്കി

ദുബായ്: യാത്രക്കാരന് വിമാനത്തിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിൽ നിന്ന് ലണ്ടനിലേക്ക് പോയ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. എയർബസ് A380 വിമാനമായ EK31 ആണ് അടിയന്തരമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കിയത്. ദുബായിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് യാത്രക്കാരന് ആരോഗ്യപ്രശ്നമുണ്ടായത്. തുടർന്ന് ക്യാബിൻ ജീവനക്കാർ യാത്രക്കാരന് ആവശ്യമായ സഹായം നൽകി. കൂടുതൽ ചികിത്സയ്ക്കായി ഫ്രാങ്ക്ഫർട്ടിൽ മെഡിക്കൽ സഹായം ഒരുക്കുകയും ചെയ്തു. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരനെ വിമാനത്തിൽ […]
Read more

‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’; വീണ്ടും വിവാദ പരാമർശവുമായി എലോൺ മസ്ക്

ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള എലോൺ മസ്കിന്റെ പുതിയ പരാമർശം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്നായിരുന്നു എക്സ് ഉടമയായ മസ്കിന്റെ പ്രതികരണം. വെഞ്ചർ ക്യാപിറ്റലിസ്റ്റ് അക്കൗണ്ടായ Geiger Capital ഇൻസ്റ്റഗ്രാം ഒഴിവാക്കിയതായി അറിയിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിനെ ‘സ്ത്രീകൾക്കായുള്ള ആപ്പ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റിന് മറുപടിയായാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ ഒന്നിനായിരുന്നു മസ്കിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം ഒഴിവാക്കിയതിന്റെ കാരണമായി Geiger Capital പങ്കുവച്ച പോസ്റ്റിൽ പ്ലാറ്റ്‌ഫോമിന് പുരുഷന്മാർക്ക് പ്രയോജനകരമായ ഉള്ളടക്കം കുറവാണെന്നായിരുന്നു വാദം. ഇതിന് പിന്നാലെയാണ് മസ്കിന്റെ പ്രതികരണം പുറത്തുവന്നത്. […]
Read more

കരാറിന് വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് ട്രംപ്; ഇറാനെതിരെ വീണ്ടും മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാനുമായി നിലനിൽക്കുന്ന സംഘർഷത്തിനിടെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണുമായി ഉടൻ ധാരണയിലെത്തിയില്ലെങ്കിൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. കരാറിലേക്ക് വേഗത്തിൽ നീങ്ങിയില്ലെങ്കിൽ ഇറാന് ദീർഘകാലം നിലനിൽക്കാനാകില്ലെന്ന തരത്തിലുള്ള പരാമർശവും അദ്ദേഹം നടത്തി. ടെക്സസിലെ ഡെന്റണിലുള്ള പീറ്റർബിൽറ്റ് മോട്ടോഴ്സ് പ്ലാന്റിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായി ഒരു കരാർ ഉണ്ടാക്കുകയാണെങ്കിൽ അത് പാലിക്കപ്പെടുമെന്ന് ഉറപ്പുണ്ടാകണമെന്നും, എന്നാൽ ഇറാന്റെ കാര്യത്തിൽ കരാർ പാലിക്കപ്പെടുമോ എന്നതിൽ സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു. അതിനിടെ, അമേരിക്കയും […]
Read more

വിമാന ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും; പ്രവാസികൾക്കും കയറ്റുമതി മേഖലയ്ക്കും തിരിച്ചടി

വിമാന ഇന്ധനവില വീണ്ടും ഉയർന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ സാധ്യത. വിമാന ഇന്ധനമായ എടിഎഫ് (Aviation Turbine Fuel) വില ലിറ്ററിന് 16 രൂപ വർധിച്ച് 137 രൂപയായതോടെയാണ് യാത്രാനിരക്ക് ഉയരാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയൊരു പങ്ക് ഇന്ധനച്ചെലവായതിനാൽ എടിഎഫ് വില വർധന നേരിട്ട് ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കാനാണ് സാധ്യത. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ചെലവാകുമെന്ന ആശങ്കയിലാണ് പ്രവാസികൾ. അവധിക്കാലവും ഉത്സവ സീസണും അടുത്തിരിക്കെ […]
Read more

ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം

ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനനഗരമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രായേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് […]
Read more

ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും ‘പകൽക്കിനാവ്’ മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു. ‘പതിറ്റാണ്ടുകളായി അറബ് മേഖലയിൽ ഇറാൻ നടത്തുന്ന […]
Read more

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ബസ് സർവീസിന് വൻ സ്വീകാര്യത

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ബസ് സർവീസിന് വൻ സ്വീകാര്യത. മേഖലയിലെ ബസ് സർവീസുകൾ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 90 ലക്ഷം പിന്നിട്ടതായി ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റി അറിയിച്ചു. റോഡുകളിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ യാത്രാരീതികൾ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിക്ക് സാധിച്ചതായി മുനിസിപ്പാലിറ്റി വക്താവ് ഫൈസൽ അൽ സഹ്‌റാനി വ്യക്തമാക്കി. ദമ്മാം, അൽ ഖോബാർ, ഖത്തീഫ് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കാര്യക്ഷമമായ സർവീസുകൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ്. അത്യാധുനിക സൗകര്യങ്ങളോട് […]
Read more

മലേഷ്യയിലെ വാട്ടർ വില്ലേജിൽ വൻ തീപിടുത്തം

ക്വലാലംപുർ: മലേഷ്യയിലെ സബായിൽ ഞായറാഴ്ച്ച ഉണ്ടായ തീപിടുത്തത്തിൽ ആയിരകണക്കിന് വീടുകൾ കത്തിനശിച്ചു. ഒരു തീരദേശ ഗ്രാമത്തിലെ താൽക്കാലിക വീടുകൾക്കാണ് നാശം സംഭവിച്ചത്. ഈ വീടുകളിൽ പലതും വെള്ളത്തിന് മുകളിലായി തൂണുകളിൽ ആണ് നിർമ്മിച്ചിരുന്നത്. സംഭവത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. സബായിലെ വടക്കുകിഴക്കൻ പ്രദേശത്തുള്ള സന്ദക്കാൻ ജില്ലയിലെ വാട്ടർ വില്ലേജിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 9007 താമസക്കാരെ ഈ തീപിടുത്തം ബാധിച്ചതായി സന്ദക്കാൻ പോലീസ് മേധാവി ജോർജ് അബ്‌ദുൾ റഹ്മാൻ അറിയിച്ചു. സബാ […]
Read more

മാർപ്പാപ്പ രാഷ്ട്രീയക്കാരനാകരുത് ; വിമർശിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : ഇറാൻ – യുഎസ് യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് . കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പയുടെ നിലപാട് വളരെ ദുർബലമാണെന്നും വിദേശനയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഒപ്പം ഇറാന്റെ ആണവായുധ മോഹങ്ങൾ അദ്ദേഹം അവഗണിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി . വെനസ്വെലയിൽനിന്നും മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്നത് ശരിയല്ലെന്നും ട്രാപ് കുറ്റപ്പെടുത്തി . കൂടാതെ തന്നെ നേരിടാൻ […]
Read more

Recent News