ഇരട്ട പൗരത്വ വിവാദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കിൽ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കേസിന്റെ വാദം കേൾക്കുന്നതിനിടെയായിരുന്നു നിർദേശം. രാഹുൽ ഗാന്ധിയുടെ പൗരത്വ തർക്ക കേസ് പരിഗണിക്കുന്നതിനിടെ, കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വാദം കേൾക്കൽ […]

വോട്ടെണ്ണലിന് മുൻപേ ആഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്

കണ്ണൂർ: വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിവാദ്യ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. 1970-ല്‍ ഉണ്ടായതിന് സമാനമായ വികാരം ഇത്തവണയും മണ്ഡലത്തില്‍ ആഞ്ഞടിച്ചാല്‍ എല്‍ഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് ക്യാമ്പ്. സിറ്റിംഗ് എംഎല്‍എ എം.വി ഗോവിന്ദൻ പാർട്ടി ചുമതലകളിലേക്ക് […]

മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിര താരം എമിലിയോ സാന്താമരിയ വിടവാങ്ങി

റയല്‍ മാഡ്രിഡ് മുന്‍ പ്രതിരോധനിര താരവും 1982 ലെ ലോകകപ്പില്‍ സ്പാനിഷ് പരിശീലകനുമായിരുന്ന ജോസ് എമിലിയോ സാന്താമരിയ അന്തരിച്ചു. 96 വയസ്സായിരുന്നു. 1957 ല്‍ യുറുഗ്വായ്ന്‍ ടീമായ നാഷണല്‍സില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന സാന്താമരിയ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടങ്ങളിലൊന്നിലാണ് കളിച്ചത്. ഡി സ്റ്റെഫാനോ, പുഷ്‌കാസ്, ജെന്റോ, കോപ്പ എന്നിവരോടൊപ്പമായിരുന്നു എമിലിയോ സാന്താമരിയയുടെ കരിയ‍ർ. 337 തവണ റയലിനായി പ്രതിരോധക്കോട്ട കാത്തിട്ടുള്ളയാളാണ്. യുറുഗ്വായില്‍ ജനിച്ച സാന്താമരിയ 1958, 1959, 1960, 1966 വര്‍ഷങ്ങളില്‍ മാഡ്രിഡിനായി […]

പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

എറണാകുളം: കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മ‍ൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. പാടത്ത് പുല്ലരിയാൻ പോയവരാണ് മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജഡത്തിന് സമീപത്ത് നിന്ന് വാക്കത്തിയും തേങ്ങകളും കണ്ടെത്തിയത് സംശയത്തിന് ബലം നൽകുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പ്രാഥമിക […]

‘മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതി’; കെ. സുധാകരൻ

ന്യൂഡൽഹി: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല. കേരളത്തിൽ ഇതിന് മുൻപും തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ചർച്ചകൾ നടന്നിട്ടുണ്ട്. ചർച്ചകൾ നടന്നാലെ തീരുമാനം ഉണ്ടാകൂ. തീരുമാനമെടുക്കുന്നത് വരെ മുഖ്യമന്ത്രി ചർച്ചയാകാം. അത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിൽ അത് പതിവാണെന്നും ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതിയെന്നും കെ.സുധാകരൻ പറഞ്ഞു. ഫലം വരും മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണം ആവില്ല വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം […]

‘രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴക്കേണ്ട’: ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ഇൻഫാൻ്റിനോ

ഇറാൻ ഫിഫ ലോകകപ്പ് 2026 ൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഇറാൻ്റെ ലോകകപ്പ് പങ്കാളിത്തത്തിനെ ബാധിക്കില്ലെന്നും രാഷ്ട്രീയത്തയും സ്പോർട്സിനെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഫെയർ പ്ലേയുടെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവത്തോടെ മത്സരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഇൻഫാന്റിനോ പറഞ്ഞു. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഈ ആഴ്ച ആദ്യം ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഇൻഫാന്റിനോ […]

ലൈംഗിക പീഡന കേസിൽ പ്രശോഭ് സി വത്സന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്: ജോലി വാ​ഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ്‌സി– എസ്‌ടി പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. താമസസ്ഥലത്ത് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനത്തിന് പുറമേ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പും ചുമത്തിയിരുന്നു. സംഭവത്തിന് ശേഷം […]

ചെങ്കോട്ട സ്ഫോടന കേസ്: ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിച്ചു

ഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് സ്ഫോടന കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി. നൗഗാം പൊലീസ് എടുത്ത കേസിൽ കൊല്ലപ്പെട്ട ഡോക്ട‍ർ ഉമര്‍ നബി ഉള്‍പ്പെടെ നാല് ഡോക്ടര്‍മാർ അടക്കം 10 പേരാണ് പ്രതികളായുള്ളത്. തൊഴിലിനെ മറയാക്കി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഡോക്ടർമാർ ഭാഗമായ ഭീകര സംഘത്തെ പൂർണമായി പിടികൂടിയെന്നും റിപ്പോർട്ടിലുണ്ട്. നിരോധിത സംഘടനയായ അന്‍സാര്‍ ഗസ്വത്ത്-ഉല്‍-ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനാണ് ഈ സംഘം ലക്ഷ്യമിട്ടത്. സുരക്ഷാ ഏജന്‍സികളെ […]