പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

എറണാകുളം: കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മ‍ൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. പാടത്ത് പുല്ലരിയാൻ പോയവരാണ് മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടാഴ്ച മുമ്പ് സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജഡത്തിന് സമീപത്ത് നിന്ന് വാക്കത്തിയും തേങ്ങകളും കണ്ടെത്തിയത് സംശയത്തിന് ബലം നൽകുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരും എന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *