മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിര താരം എമിലിയോ സാന്താമരിയ വിടവാങ്ങി

യല്‍ മാഡ്രിഡ് മുന്‍ പ്രതിരോധനിര താരവും 1982 ലെ ലോകകപ്പില്‍ സ്പാനിഷ് പരിശീലകനുമായിരുന്ന ജോസ് എമിലിയോ സാന്താമരിയ അന്തരിച്ചു. 96 വയസ്സായിരുന്നു. 1957 ല്‍ യുറുഗ്വായ്ന്‍ ടീമായ നാഷണല്‍സില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന സാന്താമരിയ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടങ്ങളിലൊന്നിലാണ് കളിച്ചത്. ഡി സ്റ്റെഫാനോ, പുഷ്‌കാസ്, ജെന്റോ, കോപ്പ എന്നിവരോടൊപ്പമായിരുന്നു എമിലിയോ സാന്താമരിയയുടെ കരിയ‍ർ. 337 തവണ റയലിനായി പ്രതിരോധക്കോട്ട കാത്തിട്ടുള്ളയാളാണ്.

യുറുഗ്വായില്‍ ജനിച്ച സാന്താമരിയ 1958, 1959, 1960, 1966 വര്‍ഷങ്ങളില്‍ മാഡ്രിഡിനായി നാല് യൂറോപ്യന്‍ കിരീടങ്ങളും ആറ് ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. സ്‌പെയിന്‍ ഇന്നത്തെ രൂപത്തിലേക്ക് മാറുന്നതിന് മുമ്പ് 25 തവണ യുറുഗ്വേയ്ക്കായി കളിച്ച അദ്ദേഹം 1962 ലെ ലോകകപ്പില്‍ സ്‌പെയിനിനായും ബൂട്ട് കെട്ടി. പിന്നീട് അദ്ദേഹം സ്പാനിഷ് ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ ക്ലബ്ബിന്റെയും ലോക ഫുട്‌ബോളിന്റെയും ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്ന്’ എന്ന ബാനറിലാണ് റയര്‍ മാഡ്രിഡ് നഗരം അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *