സഞ്ജുവല്ലാതെ മറ്റാര്

മുംബൈ: 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്. ഐപിഎൽ അരങ്ങേറ്റത്തിന്റെ പതിമൂന്നാം വാർഷികദിനത്തിലാണ് സഞ്ജുവിനെ തേടി ഈ അംഗീകാരം എത്തുന്നത്. പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു.

ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്കാരം ലഭിക്കുന്നത്. ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. ബുംറയെ മറികടന്നാണ് സഞ്ജു പുരസ്കാരനേട്ടം സ്വന്തമാക്കിയത്. ന്യൂസീലൻഡ് ഓൾ റൗണ്ടർ മെലി കെർ വനിതാ വിഭാഗത്തിൽ പുരസ്കാരം നേടി.

Leave a Reply

Your email address will not be published. Required fields are marked *