ത്രില്ലർ ചിത്രവുമായി റോഷൻ മാത്യു

കൊച്ചി: മലയാളത്തിന്റെ യുവതാര നിരയിൽ ശ്രദ്ധേയരായ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനംചെയ്യുന്ന ചേര എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. മേയ് പകുതിയോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ലൈൻ ഓഫ് കളേഴ്സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി.അരുൺ, ഡോ.രാജേഷ് രാജു ജോർജ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന സസ്‌പെൻസുകൾ കോർത്തിണക്കിയ ഒരു സ്ലോ ബേൺ ത്രില്ലറാണ് ചേര.

ഗുരു സോമസുന്ദരം, ലെന, ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേൻ, ഗാർഗി അനന്തൻ, അർച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രൻ, സജിൻ ചെറുകയിൽ, ശാരിക, ഡോ. രാജേഷ് രാജു ജോർജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയർ, മനോഹരി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *