കോഴിക്കോട് : സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. അത് അഞ്ച് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല. കേരളത്തിൽ ഉടനീളം തരംഗമുണ്ടാകും. സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു. ഗവൺമെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രിൽ ഒമ്പതിന് നൽകിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരിൽ സിപിഎമ്മുകാർ പോലുമുണ്ട്. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം കൂട്ടുണ്ടാക്കുന്നതിൽ സഖാക്കൾക്ക് തന്നെ പ്രതിഷേധം ഉണ്ടെന്നും ഷാഫി വ്യക്തമാക്കി. എൽഡിഎഫിന്റെ പരാജയം സഖാക്കൾ തന്നെ ആഗ്രഹിക്കുന്നുണ്ട്. പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല. ജനങ്ങളാണ് യഥാർഥ താരപ്രചാരകർ. പാർട്ടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി മണ്ഡലങ്ങളിൽ താൻ പ്രചാരണത്തിന് പോയത്. കൂട്ടായ നേതൃത്വമാണ് പ്രവർത്തിച്ചതതെന്നും ഷാഫി പറമ്പിൽ പറഞ്ഞു
LDF-ന്റെ പരാജയം സഖാക്കളും ആഗ്രഹിക്കുന്നു
