പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്.

ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും ബില്ലിൽ സ്ത്രീശാക്തീകരണവുമായി ബന്ധമില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാരിന്റേത് നാണംകെട്ട കളിയാണ്. 2023 ൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കിയതാണ് മജീഷ്യനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മജീഷ്യന്റെ എല്ലാ ചരിത്രവും അറിയാവുന്ന യഥാർത്ഥ ശക്തി മറഞ്ഞിരിക്കുകയാണ് .

മജീഷ്യൻ രാഷ്ട്രീയത്തിൽ വന്നത് മുതലുള്ള എല്ലാ രഹസ്യങ്ങളും ശക്തിക്ക് അറിയാം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത് ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ‘മാജിക്കും ഭൂതവുമൊക്കെ’ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. പാർലമെൻറ് മര്യാദ പാലിക്കണം എന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണ പക്ഷവും ഏറ്റുമുട്ടി.

ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന രാഹുലിന്റെ ആരോപണത്തിനെതിരെ കിരൺ റിജിജു രംഗത്തെത്തി 60 വർഷം നിങ്ങൾ എന്താണ് ചെയ്തതെന്ന് റിജിജു സഭയിൽ ചോദിച്ചു. രാഹുൽ ഗാന്ധി നടത്തിയത് പാർലമെന്റിന് വിരുദ്ധമായ പരാമർശങ്ങൾ ആണ്.

മന്ത്രിമാരെ മാന്ത്രികൻ എന്ന് വിളിക്കുന്നത് അൺപാർലമെൻ്ററി ആണ്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും സഭാ രേഖകളിൽ നിന്ന് രാഹുലിന്റെ പരാമർശം നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *