സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്

കൊച്ചി: സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്. ഈ അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രമാണ് എത്തുന്നത്. സിംഗപ്പൂരിൽ വച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലാണ് ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറക്കിയത്. സിം​ഗപ്പൂര്‍ മന്ത്രി ദിനേഷ് വസുവാണ് ടീസർ പ്രകാശനം ചെയ്തത്. ഓർക്കിഡ് ഫിലിംസ്, പക്കാ ലോക്കൽ, മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം.

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *