നക്ഷത്രയ്‌ക്കെതിരെ സായ് കൃഷ്ണ

കൊച്ചി : കാൻസർ ബാധിതയായി കഴിയുന്ന രേണു സുധിയെ സഹായിച്ചതുമായി ബന്ധപ്പെട്ട് സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റിനെതിരെ ലക്ഷ്മി നക്ഷത്ര നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. ചില കാര്യങ്ങൾ അറിയിച്ച് തന്നെ ചെയ്യണം എന്നായിരുന്നു സായ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ‘പല പ്രമുഖരും പറഞ്ഞിട്ടുണ്ടല്ലോ ചില കാര്യങ്ങൾ അറിയിച്ച് തന്നെ ചെയ്യണമെന്ന്’ എന്ന് പറഞ്ഞ ലക്ഷ്മി, തന്റെ പെർഫ്യൂം വീഡിയോ അങ്ങനെ ചെയ്തതാണെന്നും പറഞ്ഞു. ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് മറുപടിയുമായി സായ് എത്തിയിരിക്കുകയാണ്. ലക്ഷ്മി വീഡിയോ ചെയ്തതിനല്ല വിമർശിച്ചിട്ടുള്ളതെമന്നും പകരം അത് ചെയ്ത പാറ്റേണിനാണെന്നും സായ് പറഞ്ഞു. രേണുവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത് ലക്ഷ്മി നക്ഷത്രയാണെന്നാണ് തോന്നുന്നതെന്നും സായ് പറയുന്നു.

ചില കാര്യങ്ങള്‍ നമ്മള്‍ അറിയിച്ച് ചെയ്യണമെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. ഞാനൊരു കാര്യം എനിക്ക് തോന്നിയത് കൊണ്ട് ചെയ്തു. അത് കണ്ടിട്ട് ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കട്ടെ. ഒരു വ്യക്തിയുടെ കുറേ കാര്യങ്ങള്‍ അറിയിച്ചിട്ട്, അത് കുറേ വീഡിയോ ആക്കുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത്. രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയുടെ ആദ്യ വീഡിയോ കാണുന്നത് ഭയങ്കര കരച്ചിലായിട്ടാണ്. ഒടുക്കത്തെ കരച്ചില്‍. കമന്‍റ് ബോക്സ് മുഴുവന്‍ അവര്‍ക്ക് എതിരായിരുന്നു. ഞാനത് കണ്ടന്‍റാക്കിയിട്ടുണ്ട്. അതാണ് തുടക്കം. കൊല്ലം സുധി- രേണു ആയിരുന്നു കണ്ടന്‍റ്. അതായിരുന്നു ലക്ഷ്മി നക്ഷത്രയുടെ തുടക്കം. അന്ന് പലരും പറഞ്ഞു ലക്ഷ്മിയെ നിനക്കറിയില്ലെന്ന്. ഈ കരയുന്ന ആളല്ലെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *