ഭരത് മഞ്ജിരാജുവിന്‍റെ സം​ഗീതം; ‘ഓ സുകുമാരി’യിലെ ​ഗാനം എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യിലെ വെഡ്ഡിം​ഗ് ആന്തം പുറത്ത്. യാദിയുടെ കല്യാണത്തിൽ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് യദുകൃഷ്ണൻ ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടെയ്ന്‍മെന്‍റ്സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”.

അടുത്തിടെ ചിത്രത്തിലെ ഓ സുകുമാരി എന്ന ടൈറ്റിൽ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ​ഗാനം ഒരു കല്യാണ ആഘോഷത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഒരുക്കിയിരിക്കുന്നതെന്ന് ലിറിക്കൽ വീഡിയോ സൂചിപ്പിക്കുന്നു. തിരുവീർ അവതരിപ്പിക്കുന്ന യാദഗിരി എന്ന നായകന്റെയും ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്ന കഥാപാത്രത്തിന്റെയും കല്യാണവുമായി ബന്ധപ്പെട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ മേക്കിങ് ദൃശ്യങ്ങളും ലിറിക്കൽ വീഡിയോയുടെ ഭാഗമാണ്.

ചിത്രത്തിൻ്റെ ടീസർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News