Author: Anju Jolly Alex

എൻഡോസൾഫാൻ ദുരിത ബാധിതർക്കും മരുന്നില്ല, പരിഹാരം ഉടനെന്ന് മന്ത്രി കെ.എം ഷാജി

തിരുവനന്തപുരം: നീതി സ്റ്റോറുകളിൽ മരുന്നുകൾക്ക് ക്ഷാമം. പുറത്ത് നിന്ന് ഉയർന്ന വിലക്ക് മരുന്ന് വാങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് നിർധന കുടുംബങ്ങൾ. 15 കോടിയുടെ സർക്കാർ സഹായം പ്രഖ്യാപനത്തിൽ ഒതുങ്ങിയതായാണ് പരാതി. പുതിയ സർക്കാർ ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ ക്ഷേമത്തിനായി 15 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ദുരിത ബാധിതരുടെ എല്ലാം പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ ഉറപ്പ് ജലരേഖയായി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മൂന്ന് മാസമായി മരുന്ന് ലഭിക്കുന്നില്ല. പുറത്തു നിന്ന് ഉയർന്ന വില നൽകി […]
Read more

മെൻസ് ഹോസ്റ്റൽ മുറികൾക്ക് സിപിഎം മേഖലകളുടെ പേര്; പരിശോധന നടത്തും

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ മുറികൾക്ക് സിപിഎം മേഖലകളുടെ പേരുകൾ എഴുതിയ സംഭവത്തില്‍ ഹോസ്റ്റലിൽ പരിശോധന നടത്താൻ തീരുമാനം. വിദ്യാർത്ഥികളിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും പാർട്ടി കൊടികൾ ഹോസ്റ്റലിൽ നിരോധിച്ചതാണെന്നും സർവകലാശാല അറിയിച്ചു. ഡിസി ഓഫീസ്, പിണറായി, മട്ടന്നൂർ, കല്ല്യാശ്ശേരി, കൂത്തുപറമ്പ് എന്നിങ്ങനെയാണ് മുറികൾക്കിട്ടിരിക്കുന്ന പേരുകൾ. സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ രംഗത്തെത്തി. മെൻസ് ഹോസ്റ്റലിന്‍റെ ഒരു ഭാഗം എസ്എഫ്ഐ കയ്യടക്കി വെച്ചിരിക്കുകയാണെന്ന വാദം തെറ്റാണെന്നും ഹോസ്റ്റൽ ബ്ലോക്കിൽ മറ്റ് വിദ്യാർത്ഥി സംഘടന പ്രവർത്തകരെ […]
Read more

‘രാമായണ’പുതിയ പോസ്റ്റർ പുറത്ത്

നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രമാണ് ‘രാമായണ’. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യൻ സൂപ്പർതാരം യഷ് ആണ് വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നേരത്തെ പുത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എആർ റഹ്‌മാൻ ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനമായ ജയ് ജയ് റാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി പുറത്തിറങ്ങിയ […]
Read more

‘മണ്ടാടി’ ഒക്ടോബർ 8 മുതൽ ഒടിടിയിൽ

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍ത ‘മണ്ടാടി’ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ നേട്ടമാണ് കൈവരിച്ചത്. തമിഴ്‌നാട് ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം 100 കോടി സ്വന്തമാക്കിയിരുന്നു. ആഗോള കളക്ഷനായി ചിത്രം 150 കോടി നേട്ടവും സ്വന്തമാക്കി. സൂരിയുടെയും സുഹാസിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണു പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അപ്‌ഡേറ്റ് ആണ് പുറത്തുവന്നിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 8 […]
Read more

സൗദി നജ്റാനിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. അസീർ മേഖലയിലെ അഹദ് റുഫൈദ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഹൂതി ആക്രമണങ്ങളുണ്ടായത്. അഹദ് റുഫൈദയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞുനശിപ്പിച്ചു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തുണ്ടായിരുന്ന ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. സംഭവം നടന്ന കെട്ടിടത്തിനുള്ളിലെ പ്രാർഥനാ ഹാളിനും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ജനവാസ […]
Read more

കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം; സണ്ണി ജോസഫ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും. സൈബർ ആക്രമണം ആർക്കെതിരെ നടത്തുന്നതും ശരിയല്ല. ദില്ലിയിൽ വരുമ്പോൾ എല്ലാ […]
Read more

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയത് അനുവാദം ഇല്ലാതെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റം ആണ് പൊലീസിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു. […]
Read more

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എം ബി എ വിദ്യാർഥിനിയാണ്. പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുന്നത്. ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന ജോസ്‌ന ബസ് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാർത്ഥിനിയുടെ ശരീരത്തിലേക്ക് […]
Read more

ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ ആരംഭിക്കുന്നു

ഈ മാസം 12 മുതൽ ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ ആരംഭിക്കുന്നു. സ്‌കൂളുകളിലെ മിഡ്-ടേം അവധിക്കാലത്തോടനുബന്ധിച്ച് ഒക്ടോബർ 12 മുതൽ 18 വരെ ‘വൈൽഡസ്റ്റ് ഓപ്പണിങ് വീക്ക്’ എന്ന പ്രത്യേക ആഘോഷങ്ങളോടെയാണ് ഇത്തവണ പുതിയ സീസണിന് തുടക്കമാകുന്നത്. ആദ്യവാരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വലിയൊരു അഡ്വഞ്ചർ സോൺ തന്നെ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. സഫാരി ഫേസ് പെയിന്റിങ്, ക്ലേ മോഡലിങ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, വിവിധ തരത്തിലുള്ള ഗെയിമുകൾ തുടങ്ങി കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി […]
Read more

ജിസിസി റെയിൽ മുന്നോട്ട്; നിർമ്മാണം അതിവേ​ഗം പുരോ​ഗമിക്കുന്നു

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിലും ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആറ് ജിസിസി രാജ്യങ്ങളെയും ഒറ്റ റെയിൽ ശൃംഖലയിൽ കോർത്തിണക്കുന്ന ഈ പദ്ധതി 2030-ഓടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കുവൈറ്റിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ വഴി ഒമാനിൽ അവസാനിക്കുന്ന രീതിയിലാണ് 2,177 കിലോമീറ്റർ നീളമുള്ള ഈ പാത ആവിഷ്കരിച്ചിരിക്കുന്നത്.കുവൈറ്റിൽ നിന്ന് ആരംഭിക്കുന്ന റെയിൽവേ പാത സൗദിയിലെ ദമ്മാമിലേക്കും അവിടെ നിന്ന് ബഹ്‌‌റൈൻ […]
Read more

Recent News