രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ടൂറിസ്റ്റ് വിസ നൽകാനുള്ള തീരുമാനവുമായി സൗദി അറേബ്യ
റിയാദ്: പുതിയതായി രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി കൂടി ടൂറിസ്റ്റ് വിസ നൽകാനുള്ള തീരുമാനവുമായി സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം. കൊസോവോ (Kosovo), ഗയാന (Guyana) എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനമായത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് സൗദിയിലെത്തുന്ന സമയത്തോ ഇലക്ട്രോണിക് സംവിധാനം വഴിയോ (E-Visa) സൗദിയുടെ ടൂറിസ്റ്റ് വിസ സ്വന്തമാക്കാം.വിനോദസഞ്ചാരം, രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ വിസ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഉംറ […]
Read more

