Author: Anju Jolly Alex

‘ജയിലർ 2’ ജൂക്ബോക്സ് പുറത്ത്

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15ന് ആ​ഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ക്യാരക്ടർ വീഡിയോകളും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ജൂക്ബോക്സ് പുറത്തുവന്നിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമാസ്വാദകര്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ആദ്യഭാഗത്തിന്‍റെ വന്‍വിജയം തന്നെയാണ് അതിന് […]
Read more

ഇൻഡ്യ മുന്നണി യോ​ഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‍

ചെന്നൈ: ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ തമിഴക വെട്രി കഴകം. ശനിയാഴ്ച ചെന്നൈ സത്യമൂര്‍ത്തി ഭവനില്‍ നടന്ന യോഗത്തിലാണ് ടിവിടെ പ്രതിനിധികള്‍ പങ്കെടുത്തത്. എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയമുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ യോജിച്ച പ്രതിഷേധത്തിനുള്ള സാധ്യത അടക്കം ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. ടിവികെയെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആധവ് അര്‍ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തേ ഡല്‍ഹിയില്‍ നടന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ടിവികെ […]
Read more

യുഎഇയിൽ കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു

ദുബായ്: യുഎഇയിൽ കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി കാലാവസ്ഥ മാറുന്നു. ഒക്ടോബർ മാസത്തോടെ താപനില ക്രമേണ കുറയുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. വേനൽക്കാലത്ത് നിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ സമയമാണ് ഒക്ടോബർ. മാസത്തിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ പ്രകടമായ കുറവുണ്ടാകും. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെയാണ് രാജ്യത്ത് തണുത്ത കാറ്റും മഴസാധ്യതയും ശക്തമാകുന്നത്. കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ഇതുമൂലം ചിലയിടങ്ങളിൽ പെട്ടെന്നുള്ള ശക്തമായ […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിദേശത്ത് നിന്നും മയക്കുമരുന്നുമായി എത്തിയ രണ്ട് യാത്രക്കാർ പിടിയിലായി. ടെർമിനൽ 4 വഴി എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് എത്തിയ വനിതാ യാത്രക്കാരിയുടെ ലഗേജിൽ നിന്നാണ് വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ടെർമിനൽ 4-ൽ വെച്ച് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 564 ചെറിയ പാക്കറ്റുകളിലായി 1.763 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം […]
Read more

‘ബിജെപിക്ക് അകത്തെ അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി’; ടി. പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ രാജിയിലൂടെ ബിജെപിക്ക് അകത്തെ ജീര്‍ണതയാണ് പുറത്തുവരുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ബിജെപിക്ക് അകത്തെ അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി. തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്നും ഇത് ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫും സിപിഐഎമ്മും ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലേഖയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയവരില്‍ ഒരാളാണ് ശ്രീലേഖയെന്നുമായിരുന്നു വിഷയത്തില്‍ […]
Read more

ഏഷ്യൻ ഗെയിംസ്; ഗോൾഫിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വനിതാ താരം പ്രണവി ഉർസ്

നഗോയി: ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വനിതാ താരം പ്രണവി ഉർസ്. ഏഷ്യൻ ഗെയിംസ് ഗോൾഫിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡാണ് ഇരുപത്തിമൂന്നുകാരിയായ പ്രണവി സ്വന്തം പേരിൽ എഴുതിചേർത്തത്. വ്യക്തിഗത ഇനത്തിലെ ഈ സ്വർണ്ണ നേട്ടത്തിന് പുറമെ, പ്രണവിയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ വനിതകളുടെ ഗോൾഫ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്.മൈസൂരു സ്വദേശിനിയായ പ്രണവി ഉജ്ജ്വല തിരിച്ചുവരവിലൂടെയാണ് സ്വർണം നേട്ടം കൈവരിച്ചത്. ഫൈനൽ റൗണ്ടിന്റെ തുടക്കത്തിൽ […]
Read more

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധനവിതരണ റീടെയില്‍ ശൃംഖലയായ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു.നേരത്തെ, പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുകയും ഇന്ധനവിതരണം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോള്‍ മാര്‍ച്ചില്‍ നയാര പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതിസന്ധി ഒഴിവായതോടെ ജൂലൈയില്‍ ഈ വിലവര്‍ധനവ് ഒഴിവാക്കി. ഇതാണ് ഇപ്പോള്‍ […]
Read more

ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച കുതിപ്പുമായി നാനി ചിത്രം ‘ദി പാരഡൈസ്’

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്‍ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ പാരഡൈസ്.’ വമ്പൻ റിലീസായി കേരളത്തിലെത്തിച്ചിരിക്കുന്നത് ദുൽഖറിൻ്റെ വേഫെറർ ഫിലിംസാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രമാണ് ഇത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച […]
Read more

കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ

സിയോൾ: അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രകോപനം . കഴിഞ്ഞ മാസം അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മൂന്ന് ദക്ഷിണ കൊറിയൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30 ഓടെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള വോൺസാൻ മേഖലയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഈ മിസൈൽ 700 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി; പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റും. ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച്‌ നടത്തും. സിജെപി സമരത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് എവിടെ തടയുന്നുവോ, ആ സ്ഥലം ജന്തർ മന്തറാക്കി മാറ്റുമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. അതിനിടെ, പ്രതിഷേധക്കാർക്ക് നേരെ ഡൽഹി […]
Read more

Recent News