ഇൻഡ്യ മുന്നണി യോ​ഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ തമിഴക വെട്രി കഴകം. ശനിയാഴ്ച ചെന്നൈ സത്യമൂര്‍ത്തി ഭവനില്‍ നടന്ന യോഗത്തിലാണ് ടിവിടെ പ്രതിനിധികള്‍ പങ്കെടുത്തത്. എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയമുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ യോജിച്ച പ്രതിഷേധത്തിനുള്ള സാധ്യത അടക്കം ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. ടിവികെയെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആധവ് അര്‍ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തേ ഡല്‍ഹിയില്‍ നടന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ടിവികെ പങ്കെടുത്തിരുന്നില്ല.

മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ജനറല്‍ സെക്രട്ടറി വൈക്കോ, വിടുതലൈ ചിരുതൈകള്‍ കറ്റ്ച്ചി (വിസികെ) അധ്യക്ഷനും എംപിയുമായ തോള്‍ തിരുമാവളവന്‍, സിപിഐഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ഡോ. ജി ആര്‍ രവീന്ദ്രനാഥ്, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അബുബക്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുക്കാനുള്ള കാരണം വിശദീകരിച്ച് ടിവികെ ദേശീയ വക്താവ് ഫെലിക്‌സ് ജെറാള്‍ഡ് രംഗത്തെത്തി. ടിവികെയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി മുന്നണിയുടെ ദീര്‍ഘിച്ച പതിപ്പാണ് ഇന്‍ഡ്യ മുന്നണിയെന്നും സാങ്കേതികമായി തങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണെന്നും ഫെലിക്‌സ് ജെറാള്‍ഡ് പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിജയ് ആയിരുന്നു സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി മുന്നണി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ, മുസ്‌ലിം ലീഗ് പാര്‍ട്ടികളാണ് മുന്നണിയുടെ ഭാഗമായുള്ളത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ടിവികെയും ഡിഎംകെയും ഒന്നിക്കണമെന്ന് സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡിയന്‍ പറഞ്ഞു. ബിജെപിക്കെതിരായ പ്രതിഷേധത്തിന് ആര് മുന്നിട്ടിറങ്ങിയാലും സ്വാഗതം ചെയ്യുമെന്നും വീരപാണ്ഡിയന്‍ പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News