Author: Anju Jolly Alex

ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ബിജെപി നേതാവ് ആർ. ശ്രീലേഖ. വ്യക്തിപരമാണ് രാജിയെന്നാണ് വിശദീകരണം. ശ്രീലേഖയുടെ രാജി ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് വൻ തിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് ബിജെപി ഭരണം സ്വന്തമാക്കിയത്. 2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയർ […]
Read more

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ലുവാൻ ഡ്രി-പ്രിട്ടോറിയസ്

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ബാറ്റർ ലുവാൻ ഡ്രി-പ്രിട്ടോറിയസ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ചാണ് പ്രിട്ടോറിയസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ 188 റൺസ് അടിച്ചെടുത്ത ദക്ഷിണാഫ്രിക്കൻ താരം വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് മറികടന്നു. സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ടൈറ്റൻസും നൈറ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. ടൈറ്റൻസിന് വേണ്ടി ഓപ്പണറായിറങ്ങിയ പ്രിട്ടോറിയസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 40 […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗക്കേസ് പത്തനംതിട്ട സെഷന്‍സ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാൽസംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണഘട്ടത്തിലേയ്ക്ക് കടക്കുന്നതിൻ്റെ ഭാ​ഗമായാണ് കോടതി മാറ്റം. ബലാത്സം​ഗ കേസുകളിൽ വിചാരണ നടപടികൾക്കുള്ള അധികാരം ജില്ലാ സെഷൻസ് കോടതികൾക്കാണ്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം നേരത്തെ തിരുവല്ല കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസം 30 ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കേസ് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയത്. […]
Read more

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മലപ്പുറത്തും കോഴിക്കോടുമായി മൂന്നു കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നത്, അതും കുട്ടികള്‍ക്കിടയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അഞ്ചാം പനി അഥവാ മീസില്‍സ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ […]
Read more

അടൂർ പ്രകാശിൻ്റെ പരസ്യപ്രസ്താവന; പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരസ്യപ്രസ്തവനയോടെ പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. ഒറ്റക്കുള്ള വിമർശനം എന്ന അടൂർ പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂർ പ്രകാശിൻ്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സതീശൻ ചേരിക്ക് ദീപ ദാസ് മുൻഷിയെ അടക്കം സംശയമുണ്ട്. പുനഃസംഘടന നീട്ടുന്നത് അടക്കം ബോധപൂർവ്വമാണെന്നും സതീശൻ ചേരി കരുതുന്നു. അടൂർ പ്രകാശ് പരാതി നൽകിയാൽ അച്ചടക്ക ലംഘന പ്രശ്‌നം ഉയർത്താനാണ് സതീശൻ പക്ഷത്തിൻ്റെ നീക്കം. വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടൽ […]
Read more

പൊലീസുകാർക്കെതിരെ വധഭീഷണി; വി.ജോയിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ കേസ്

തിരുവനന്തപുരം: പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് വി.ജോയ് എംഎൽഎ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാർ, എസ്ഐ ഗോകുൽ.ജി എന്നിവരെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനാണ് നടപടി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പൊലീസുകാർക്കെതിരെ രൂക്ഷമായ ഭാഷയിലും […]
Read more

മെസ്സിയുടെ പേരിലെ തട്ടിപ്പ്; വി. അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

തിരുവനന്തപുരം: ലെയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നും എസ്‌ഐടി വിലയിരുത്തലുണ്ട്. വഴിവിട്ട ഇടപെടലും മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിയെന്നും അന്വേഷണ സംഘം വിലയിരുത്തുന്നുവെന്നാണ് വിവരം. അബ്ദുറഹിമാന്റെ മൊഴി എസ്‌ഐടി പരിശോധിക്കുകയാണ്. പ്രതി ചേര്‍ക്കുന്നതില്‍ അന്തിമ തീരുമാനം മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും. കേസില്‍ എസ്‌ഐടി അന്വേഷണം നിര്‍ണായക […]
Read more

മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ വകുപ്പിൽ തർക്കം; ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിൽ

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിലെന്ന് വിവരം. ഉന്നതതല യോഗത്തില്‍ മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായി. മരുന്നുകളുടെ കുറവുണ്ടെന്നും ഇല്ലാത്ത മരുന്നുകള്‍ ഉടന്‍ വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മുരുന്ന് ക്ഷാമം മാധ്യമ സൃഷ്ടി ആണെന്നാണ് സെക്രട്ടറി ശര്‍മിള ദേവി ജോസഫിന്റെ നിലപാട്. ഇല്ലാത്ത മരുന്നുകള്‍ക്കായി ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി നിലപാടെടുത്തപ്പോള്‍ അടുത്ത ആഴ്ച കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ബോര്‍ഡ് കൂടാം എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. സെക്രട്ടറിയുടെ നിലപാടില്‍ […]
Read more

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ അപാകത; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊച്ചി: കൊച്ചി മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ അപാകതയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കൊച്ചി മുണ്ടംവേലി പി ആന്‍ഡ് ടി ഫ്‌ലാറ്റ് സമുച്ചയ നിര്‍മ്മാണത്തില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളിലും സാമ്പത്തിക അഴിമതിയിലുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലെ കണ്ടെത്തലുകളുടെയും സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ഫ്‌ലാറ്റിലാണ് ഗുരുതരക്രമക്കേട് നടന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒരു വര്‍ഷത്തിലുള്ളില്‍ ഫ്‌ലാറ്റ് വാസയോഗ്യമല്ലാതായെന്ന് നിരവധി […]
Read more

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി. ജയരാജന്‍

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന സി കേശവനില്‍ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി ജയരാജന്‍ ചോദിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇപ്പോള്‍ നായാടി മുതല്‍ നസ്രാണി വരെ എന്നാണ് പറയുന്നത്. അപ്പോഴും മുസ്‌ലിങ്ങളെ മാറ്റി നിര്‍ത്തുകയാണ്. നടേശന്‍ നവോത്ഥാന സമിതി അധ്യക്ഷനാവുകയാണ്. പുനരുജ്ജീവന വാദം നടേശന്‍ ഉയര്‍ത്തിയാലും എതിര്‍ക്കുമെന്നും […]
Read more

Recent News