Tag: LATEST

പൊട്ടിക്കരഞ്ഞ് രേണു സുധി

കൊച്ചി : സോഷ്യൽ മീഡിയ താരം രേണു സുധിക്ക് നേരെയുള്ള സൈബർ ഇടങ്ങളിലെ ക്രൂരമായ പരിഹാസങ്ങൾക്കും വ്യാജ ആരോപണങ്ങൾക്കും വികാരനിർഭരമായ മറുപടി നൽകി താരം. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും ‘അഭിനയം’ മാത്രമാണിതെന്നു പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചത്. കഠിനമായ വേദനകൾക്കിടയിലും തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ പ്രാർത്ഥനകൾ മാത്രമാണ് മുന്നോട്ടുള്ള കരുത്തെന്നും വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്നും […]
Read more

92 പൊലീസുകാർ വേണ്ടെന്ന് VD

തിരുവനന്തപുരം: താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പൊലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ്, അമിത സുരക്ഷ ആവശ്യമില്ലെന്നു നിർദേശിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം മുഖ്യമന്ത്രിക്കു നേരെ ഉയരാൻ സാധ്യതയുണ്ടെന്നു കാട്ടിയാണ് അദ്ദേഹം പോകുന്ന വഴിയിലുടനീളം പൊലീസിനെ നിയോഗിച്ച് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയത്. 22 എസ്ഐമാർ, 3 […]
Read more

ജോസ്‌മോനും റോഷിയും പാർട്ടിയെ തകർത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡൻറ് പി കെ ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് പാർട്ടി വിട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പത്തനംതിട്ട ഡി സി സിയിലാണ് ഇവർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് നൽകിയത്. പാർട്ടി അധ്യക്ഷൻറെ ഏകാധിപത്യ നിലപാട് കാരണമാണ് തങ്ങൾ പടിയിറങ്ങിയതെന്നാണ് കോൺഗ്രസിൽ ചേർന്നവർ ഉയർത്തുന്ന വിമർശനം. കേരള കോൺഗ്രസ് എമ്മിൻറെ പതനത്തിന് […]
Read more

ആശങ്കയുമായി ലീഗ് സംഘടനകൾ

തിരുവനന്തപുരം: പി.എം. ശ്രീ സ്കൂൾ പദ്ധതി എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള മന്ത്രിതല ഉപസമിതി വൈകാതെ മുഖ്യമന്ത്രി വി.ഡി. സതീശനു റിപ്പോർട്ട് നൽകും. കേന്ദ്രസർക്കാർ സമ്മർദം ഉൾപ്പെടെ പരിശോധിച്ചുള്ള റിപ്പോർട്ട് അടുത്ത യോഗത്തിൽ തയ്യാറാക്കാനാണ് നീക്കം. അതിനിടെ, ചുരുങ്ങിയ മാസത്തിനുള്ളിൽ കലാവധിതീരുന്ന പദ്ധതിയിൽ വിവാദത്തിനു നിൽക്കാതെ, പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നടപടികളിൽ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് അനുഭാവമുള്ള കെ.എസ്.ടി.യു. ഉൾപ്പെടെയുള്ള അധ്യാപകസംഘടനകൾ മന്ത്രി എൻ. ഷംസുദ്ദീനെ സമീപിച്ചു. പി.എം.-ശ്രീയിൽ രാഷ്ട്രീയമായി റിസ്ക് എടുക്കണോയെന്ന ചോദ്യം ഒരു വിഭാഗം ലീഗ് നേതാക്കളും ഉന്നയിക്കുന്നു. […]
Read more

ലൈവ് സ്ട്രീമിംഗിൽ ലഹരി ഉപയോഗം, എന്റെ കാസറ്റ് മലയാളി വ്ലോഗർ പിടിയിൽ

ഷാർജ: ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. യുഎഇയിൽ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിംഗ് […]
Read more

കാസര്‍കോട് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; പത്തനംതിട്ടയില്‍ ബുധനാഴ്ച പണി മുടക്കും

കാസര്‍കോട്: യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. കാസര്‍കോട് നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം കെഎസ്ആര്‍ടിസി ബസുകളെയാണ് […]
Read more

വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കര്‍

കണ്ണൂര്‍: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിന്‍ ഭാസ്‌കര്‍.പത്ത് പേര്‍ക്കെങ്കിലും സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയെന്ന് തെളിയിക്കാനാകുമോ എന്നാണ് വെല്ലുവിളി. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെ 250ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാണല്ലോ […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാന്‍ കാരണം. ജൂലൈ 13നാകും കേസില്‍ വിധി പറയുക. വിധി പ്രസ്താവം നീട്ടിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയിലെത്തില്ല. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം. […]
Read more

എം.വി ഗോവിന്ദനെ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം; ടി. കെ ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിന് പിന്നിൽ എം.വി ജയരാജന് ഗൂഡ ലക്ഷ്യമുണ്ടെന്ന് ടി. കെ ഗോവിന്ദൻ എംഎൽഎ. എം. വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നത്. ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്. അതാണ്‌ അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായെതെന്നും അദ്ദേഹം പറഞ്ഞു. ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നും ടി.കെ ഗോവിന്ദൻ വ്യക്തമാക്കി. ഒരു പാർട്ടിയിലേക്കും ഇനിയില്ല […]
Read more

അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ

തിരുവനന്തപുരം: താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽന മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി അൻസിബ ​ഹസൻ. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണമെന്നും അൻസിബ പറഞ്ഞു. അവർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. അങ്ങനെയെങ്കിൽ പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ […]
Read more

Recent News