Tag: LATEST

ഒന്നരമാസം കഴിഞ്ഞിട്ടും ബോർഡ്- കോർപറേഷൻ വിഭജനം പൂർത്തിയായില്ല; ഘടക കക്ഷികൾക്ക് അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ബോർഡ്- കോർപറേഷൻ വിഭജനം പൂർത്തിയാക്കാത്തതിൽ ഘടക കക്ഷികൾക്ക് അതൃപ്തി. യുഡിഎഫ് യോഗം എന്ന് വിളിക്കണമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനങ്ങൾക്കായി ഘടക കക്ഷികൾ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും യുഡിഎഫ് യോഗത്തിൽ തീരുമാനമെടുക്കാം എന്നാണ് കോൺഗ്രസിന്റെ നിലപാട്. സംസ്ഥാന ബജറ്റ് കഴിഞ്ഞാലുടൻ യുഡിഎഫ് യോഗം വിളിച്ച് ബോർഡ്- കോർപറേഷൻ വിഭജന ചർച്ചയിലേക്ക് കടക്കുമെന്നായിരുന്നു ഘടകകക്ഷികൾ കണക്കുകൂട്ടൽ. എന്നാൽ കഴിഞ്ഞ മാസം 19ന് ബജറ്റ് അവതരണം കഴിഞ്ഞെങ്കിലും യുഡിഎഫ് യോഗം എന്ന് വിളിക്കണമെന്ന […]
Read more

വീണ്ടും രാജി; സീനിയര്‍ ഗവണ്‍മെൻ്റ് പ്ലീഡര്‍ അഡ്വ. എം.വി വിപിന്‍ രാജിവെച്ചു

കൊച്ചി: അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസിൽ ചുമതലയുള്ള സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വക്കേറ്റ് എം. വി വിപിന്‍ രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. നിയമവകുപ്പ് രാജി അംഗീകരിച്ചു. എം. വി വിപിന് സിപിഐഎം ബന്ധം ഉണ്ടെന്ന് ചൂണ്ടികാട്ടി ലോയേഴ്സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് രാജി. കളമശ്ശേരിയിലെ പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിപിന്‍ പങ്കെടുത്തിരുന്നുവെന്ന ആക്ഷേപമാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജിയാണിത്. അതിനിടെ സീനിയര്‍ […]
Read more

തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താന്‍ കഴിയില്ലല്ലോ?’ : വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞാലല്ലേ തിരുത്താന്‍ സാധിക്കൂ എന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. ചെയ്ത തെറ്റെന്തെന്ന് ഇതുവരെ സിപിഎം വ്യക്തമാക്കിയിട്ടില്ല. അത് പറയാതെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് പറഞ്ഞാലല്ലേ എനിക്ക് അതിനനുസരിച്ച് പ്രതികരിക്കാനാകൂ. ഇതുവരെ ചെയ്ത തെറ്റെന്താണെന്ന് സിപിഎം നേതൃത്വം പറഞ്ഞിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താന്‍ കഴിയില്ലല്ലോ?. വര്‍ഗ വഞ്ചകര്‍ എന്നത് ഓരോ വ്യാഖ്യാനങ്ങള്‍ മാത്രമാണ്. അച്ചടക്ക നടപടിക്ക് വിധേയരാകുന്നവരുടെ നേരെ പ്രയോഗിക്കുന്നത് എല്ലാക്കാലത്തും സിപിഎമ്മിന്റെ […]
Read more

ലൈവിൽ ലഹരി ഉപയോഗം; മലയാളി വ്ളോഗർ യുഎഇയിൽ പിടിയിൽ

ഷാർജ: ലൈവ് സ്ട്രീമിം​ഗിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ളോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. യുഎഇയിൽ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പിൽ അബദ്ധത്തിൽ […]
Read more

പാലാ നഗരസഭയില്‍ പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്, പ്രമേയം പാസ്സാക്കി മണ്ഡലം കമ്മിറ്റി

കോട്ടയം: പാലാ നഗരസഭയില്‍ ഭരണം പ്രതിസന്ധിയിലേക്ക്. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി. നഗസരഭയില്‍ സ്വതന്ത്ര കൂട്ടായ്മയ്ക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കാനാണ് നീക്കം. പ്രമേയം കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വത്തിന് അയച്ചു നല്‍കുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു. സ്വതന്ത്ര കൂട്ടായ്മയുമായി ഏറെ നാളായുള്ള തര്‍ക്കത്തിനൊടുവിലാണ് തീരുമാനം. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാനാകില്ല. കൂട്ടായ്മയുമായുള്ള സഹകരണം ഇനി വേണ്ട. മാണി ഗ്രൂപ്പുമായും സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു. ഡിവൈഎഫ്ഐ സമ്മേളനത്തിന് […]
Read more

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനകം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട […]
Read more

പ്രശാന്ത് കിഷോര്‍ ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും

പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബിഹാറിലെ ബങ്കിപുര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഞായറാഴ്ച പട്‌നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്ത് കിഷോര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രവേശനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ജനപ്രീതി അളക്കുന്ന ‘ജനഹിതപരിശോധന’ ആയിരിക്കുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘ബിഹാറിലെ ഏറ്റവും ധനികരും വിദ്യാസമ്പന്നരുമായ ആളുകളാണ് ബങ്കിപുരിലുള്ളത്. അവര്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിക്ക് വോട്ട് […]
Read more

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മൂന്ന് മക്കള്‍; മുജ്തബ പങ്കെടുത്തില്ല

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ടെഹ്റാനില്‍ പുരോഗമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പിന്‍ഗാമിയും നിലവിലെ പരമോന്നത നേതാവുമായ ആയത്തുല്ല മുജ്തബ ഖമേനിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയാകുന്നു. പിതാവിന്റെ വിലാപചടങ്ങുകളില്‍ മുജ്തബ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്. മാര്‍ച്ച് ഒടുവില്‍ ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മുജ്തബ ഖമേനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫെബ്രുവരി 28ന് ഖമേനി കുടുംബത്തിന്റെ വസതിക്ക് നേരെ ഇസ്രായേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തില്‍ […]
Read more

പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്, ; മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ റാങ്ക് വീണ്ടും താഴോട്ട്. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യ 125-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റാങ്കിങ്ങില്‍ നേരിയ മുന്നേറ്റം പ്രകടമാക്കിയിരുന്നെങ്കിലും, ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടാന്‍ ഇത്തവണയും ഇന്ത്യക്ക് സാധിച്ചില്ല. 2021-2023 കാലയളവില്‍ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, കഴിഞ്ഞ വര്‍ഷം 124-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം കൂടി പിന്നോട്ട് പോവുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ലോകത്തെ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്‍കൂട്ടി […]
Read more

മിനി സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ കാട്ടുപന്നി അതിക്രമിച്ചു കയറി ; യുവതിക്ക് പരിക്ക്

പത്തനംതിട്ട: റാന്നിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ബീനയ്ക്കാണ് സാരമായ പരിക്കേറ്റത്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മന്ദിരംപടിയില്‍ ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചില്ലു തകര്‍ത്താണ് കാട്ടുപന്നി അകത്തു കയറിയത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും കടയ്ക്കുള്ളില്‍ കയറി ആക്രമണം നടത്തുന്നത് ആദ്യമാണ്. രാവിലെ സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് അല്‍പസമയത്തിനുള്ളില്‍ കാട്ടുപന്നി ഉള്ളിലേക്ക് കയറുകയായിരുന്നു. സാധനങ്ങള്‍ അടുക്കിക്കൊണ്ടുനിന്ന ബീനയുടെ നേരെ പാഞ്ഞടുത്ത പന്നി അവരെ […]
Read more

Recent News