Tag: LATEST

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ബാക്കിയുള്ളത് 12 കോടിയിലേറെ രൂപ

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി സംഭാവന ലഭിച്ചതിൽ ബാക്കിയുള്ളത് പന്ത്രണ്ട് കോടിയിലേറെ രൂപയെന്ന് കണക്ക്. അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്. ദിയാധനം നൽകിയ തുക കഴിച്ച് ഇപ്പോൾ രണ്ട് അക്കൗണ്ടുകളിലായി ബാക്കിയുള്ളത് 12,83,32,555 രൂപയാണ്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. […]
Read more

മെറ്റയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാതൃകമ്പനിയായ മെറ്റയ്‌ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അത്തരം പരസ്യങ്ങള്‍ അടിയന്തരമായി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ അവ ലഭ്യമാക്കുന്നതോ ആയ എല്ലാ പരസ്യങ്ങളും ലിങ്കുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉടന്‍ […]
Read more

ആഭ്യന്തര ഓഡിറ്റിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി, മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടി പൊട്ടിക്കാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രികളിലും അദ്ദേഹത്തിന്റെ മിന്നല്‍ സന്ദര്‍ശനമുണ്ടായിരുന്നു. അതില്‍ വയനാട് മെഡിക്കല്‍ കോളജില്‍ […]
Read more

സ്വർണ്ണ പണയ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ സിന്ധു. സിന്ധുവിന്റെ തട്ടിപ്പിനിരയായ രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ വെങ്ങാനൂര്‍ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം സിന്ധു രാജ്യം […]
Read more

രത്തൻ ഖേൽക്കറുടെ നിയമനത്തിൽ വി എൻ വാസവൻ

കോട്ടയം: വിഴിഞ്ഞം തുറമുഖ കരാര്‍ കൈമാറ്റം വിവാദമായി നില്‍ക്കെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതിൽ സംശയം പ്രകടിപ്പിച്ച് മുന്‍ തുറമുഖ മന്ത്രി വി എന്‍ വാസവന്‍. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിലാണ് വി എന്‍ വാസവന്‍ സംശയം പ്രകടിപ്പിച്ചത്. തന്റെ കാലത്ത് തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്നു രത്തന്‍ ഖേല്‍ക്കല്‍. അദ്ദേഹത്തെ പിന്നീട് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇതിന് ശേഷം വി ഡി സതീശന്‍ അദ്ദേഹത്തെ […]
Read more

വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു; അന്വേഷണം

തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. ഗോഡൗണിൽ പെട്ടിപൊട്ടിക്കാത്ത നിലയിൽ കൂട്ടിയിട്ട ഉപകരണങ്ങൾ കണ്ടെത്തി. ഉപയോ​ഗിക്കാതെ കൂട്ടിയിട്ടിരുന്നവയിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ച നിലയിലാണ് കണ്ടെത്തിയത്. ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെ ​ഗോഡൗണിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതിൽ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ സന്ദർശം നടത്തിയ ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഈ നിലയിൽ ഉപകരണങ്ങൾ കൂട്ടിയിട്ടത് നേരിൽ കണ്ട് […]
Read more

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരൻ്റെ പേര് നൽകണം; വി. എം സുധീരൻ

തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പേര് നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും വി എം സുധീരൻ പറഞ്ഞു. കെ കരുണാകരൻ്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ചു തൃശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കി സർക്കാരിനു കീഴിൽ കൊണ്ടുവന്നത് ഇന്ത്യ […]
Read more

കേരള കോണ്‍ഗ്രസ് എമ്മിൽ പൊട്ടിത്തെറി; നേതാക്കള്‍ പാര്‍ട്ടി വിട്ടു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, സംസ്ഥാന സമിതി അംഗം സുനില്‍ വലഞ്ചുഴി തുടങ്ങിയവരും നൂറോളം പ്രവർത്തകരുമാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരും. ഡിസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതൃത്വം ജനാധിപത്യ മര്യാദകള്‍ തകര്‍ത്തതായി പാര്‍ട്ടി വിട്ട നേതാക്കള്‍ […]
Read more

കുവൈത്തിൽ വൻ ലഹരിവേട്ട; 10 പേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിൽ വൻ ലഹരിവേട്ട. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാപക ലഹരിവേട്ടയിൽ ഏഴ് വ്യത്യസ്ത കേസുകളിലായി 10 പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 20,000 ക്യാപ്റ്റഗൺ ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 84 ഗ്രാം മെത്താംഫെറ്റമിൻ, സൈക്കോട്രോപിക് ഗുളികകൾ, ലിറിക്ക ക്യാപ്സ്യൂളുകൾ, ലഹരി പായ്ക്ക് ചെയ്യാനുള്ള ഉപകരണങ്ങൾ, കൂടാതെ 1,940 കുവൈത്തി ദിനാർ എന്നിവ പിടിച്ചെടുത്തു. ഒരു കേസിൽ ക്യാപ്റ്റഗൺ വിൽപ്പനക്കാരൻ പൊലീസ് വാഹനങ്ങളിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന പ്രതിയെ കീഴടക്കി അറസ്റ്റ് ചെയ്തു. […]
Read more

കുവൈത്തിൽ വിസ മാറ്റത്തിനുള്ള ഇളവ് കാലാവധി അവസാനിച്ചു

കുവൈത്ത് : മുൻപ് വിസ മാറ്റത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള പ്രവാസികൾക്ക്, മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനായി അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ആകെ 27,141 വിദേശ തൊഴിലാളികൾ വിസ മാറ്റം വിജയകരമായി പൂർത്തിയാക്കിയതായി അതോറിറ്റി സ്ഥിരീകരിച്ചു. 2026-ലെ രണ്ടാം നമ്പർ മന്തിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ താൽക്കാലിക ഇളവ് 2026 മേയ് 1 മുതൽ ജൂൺ 30 […]
Read more

Recent News