കുവൈത്തിൽ വിസ മാറ്റത്തിനുള്ള ഇളവ് കാലാവധി അവസാനിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് : മുൻപ് വിസ മാറ്റത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള പ്രവാസികൾക്ക്, മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനായി അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ആകെ 27,141 വിദേശ തൊഴിലാളികൾ വിസ മാറ്റം വിജയകരമായി പൂർത്തിയാക്കിയതായി അതോറിറ്റി സ്ഥിരീകരിച്ചു. 2026-ലെ രണ്ടാം നമ്പർ മന്തിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ താൽക്കാലിക ഇളവ് 2026 മേയ് 1 മുതൽ ജൂൺ 30 വരെയായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മേഖലയിലാണ് ഏറ്റവും കൂടുതൽ വിസ മാറ്റ അപേക്ഷകൾ രേഖപ്പെടുത്തിയത്; ഇവിടെ നിന്നും 16,048 തൊഴിലാളികളാണ് മറ്റ് മേഖലകളിലേക്ക് മാറിയത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News