ദുബൈ: അബൂദബി-ഫുജൈറ റൂട്ടിൽ യാത്ര ആരംഭിച്ച ഇത്തിഹാദ് റെയിലിലൂടെ സുഗമമായി സഞ്ചരിക്കാമെങ്കിലും നിയമം പാലിച്ചില്ലെങ്കിൽ കടുത്ത വില നൽകേണ്ടി വരും. നിയമ ലംഘകർക്ക് കടുത്ത ശിക്ഷയാണ് നൽകുക. നിയമം ലംഘിച്ചാൽ 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. സീറ്റിൽ കാൽ വെച്ചാൽ 200 ദിർഹം ആണ് പിഴ. ട്രെയിനിലും റെയിൽവെ സ്റ്റേഷനിലും മാലിന്യം വലിച്ചെറിഞ്ഞാലും 200 ദിർഹം പിഴ ഒടുക്കേണ്ടി വരും. ട്രെയിൻ എത്തിയ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് പോകാൻ തയാറായില്ലെങ്കിലും ടിക്കറ്റ് ഇല്ലാതെ യാത്ര നടത്തിയാലും 200 ദിർഹമാണ് പിഴ. ടിക്കറ്റ് നിരക്കിലെ വെട്ടിപ്പ്, ടിക്കറ്റുകളുടെ ദുരുപയോഗം, അനുമതിയില്ലാതെ റിസർവ് സീറ്റ് ഉപയോഗം, അർഹതയില്ലാതെ കൺസെഷൻ ടിക്കറ്റുകൾ ഉപയോഗിക്കുക, റെയിൽവേ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക, ക്ലാസ് മാറി യാത്ര ചെയ്യൽ എന്നിവയും 200 ദിർഹത്തിന്റെ പിഴ പരിധിയിൽ വരുന്നതാണ്.
ഇത്തിഹാദ് റെയിൽ നിയമലംഘനങ്ങൾക്ക് 100 മുതൽ 10,000 ദിർഹം വരെ പിഴ
